അബ്ദുല്ല രാജാവിന് സൗദി രാജാവിന്റെ ഇഫ്താര്‍ വിരുന്ന്

single-img
2 June 2017

ജിദ്ദ: ഉംറക്കെത്തിയ ജോര്‍ഡന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന് സല്‍മാന്‍ രാജിവിന്റെ ഇഫ്താര്‍ വിരുന്ന്. ജിദ്ദയില്‍ അല്‍സലാം കൊട്ടാരത്തിലായിരുന്നു അബ്ദുല്ല രാജാവിന് പ്രത്യേകം വിരുന്നൊരുക്കിയത്. അബ്ദുല്ല രാജാവിനൊപ്പം ഔദ്യോഗിക സംഘവും വിരുന്നില്‍ പങ്കുകൊണ്ടു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് റിയാദിലെത്തിയ അബ്ദുല്ല രാജാവ് നാട്ടില്‍ മടങ്ങിയെത്തിയ ശേഷം കഴിഞ്ഞ ദിവസമാണ് ഉംറക്കായി മക്കയില്‍ എത്തിയത്. ഉംറ തീര്‍ത്ഥാടനത്തിന് ശേഷം പിന്നീട് ജിദ്ദയില്‍ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു.