പശുവിനെ ദേശീയ മൃഗമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് രാജസ്ഥാൻ ഹൈക്കോടതി

single-img
31 May 2017


പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി. കേന്ദ്രസർക്കാരിനോടാണു ഹൈക്കോടതി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

ഗോവധത്തിനു ജീവപര്യന്തം ശിക്ഷ ലഭ്യമാക്കും വിധം നിയമനിർമ്മാണം നടത്തുവാനും കോടതി ആവശ്യപ്പെട്ടു. നിലവിൽ രാജസ്ഥാനിലെ നിയമമനുസരിച്ച് ഗോവധം പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു.

ഇതിനിടെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നാലാഴ്ച്ചക്കാലത്തേയ്ക്ക് സ്റ്റേ ചെയ്തു.