കാബൂളിലെ ഇന്ത്യൻ എംബസിക്കു സമീപം സ്ഫോടനം

single-img
31 May 2017

അഫ്ഘാനിസ്ഥാനിലെ കാബൂളിൽ ഇന്ത്യൻ എംബസ്സിയ്ക്കു സമീപം വൻ സ്ഫോടനം. സ്ഫോടനത്തിലെ എംബസ്സിയുടെ ജനലുകളും വാതിലുകളും ഭാഗികമായി തകർന്നു. എംബസ്സിയെ ലക്ഷ്യം വെച്ചായിരുന്നില്ല സ്ഫോടനം. സ്ഫോടനത്തിൽ നിരവധിപേർ മരിച്ചെങ്കിലും എംബസ്സി ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നാണു റിപ്പോർട്ടുകൾ.

ഇറാനിയൻ എംബസ്സിയെ ലക്ഷ്യം വെച്ചുള്ള ഒരു കാർ ബോംബ് സ്ഫോടനമായിരുന്നു അതെന്ന് വാർത്താ ഏജൻസികളായ റോയിട്ടേഴ്സും എ എൻ ഐയും റിപ്പോർട്ട് ചെയ്യുന്നു.

“ദൈവത്തിന്റെ കൃപകൊണ്ട് ഇന്ത്യൻ എംബസ്സിയിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണു,” വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിൽ കുറിച്ചു. വാഹനത്തിൽ ഘടിപ്പിച്ച സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണു വലിയ സ്ഫോടനം എംബസ്സിയ്ക്ക് സമീപം ഉണ്ടായതെന്ന് അഫ്ഘാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡർ മൻപ്രീത് വോഹ്റ അറിയിച്ചു.

 

https://www.youtube.com/watch?v=l5MwLIACQ_Y