ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിനീത് സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് മുന്‍ താരം ഐ.എം.വിജയന്‍

single-img
15 May 2017

തൃശൂര്‍: ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിനീത് സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് മുന്‍ താരം ഐ.എം.വിജയന്‍. മതിയായ ഹാജരില്ലെന്ന കാരണത്താല്‍ ദേശീയ ഫുട്‌ബോള്‍ താരമായ സി.കെ.വിനീതിനെ ഏജീസ് ഓഫീസിലെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ നീക്കം നടക്കുന്നിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വിജയന്‍.

ഏജിസ് ഓഫീസിലെ ജോലി ഉപേക്ഷിക്കുന്നതാണ് നല്ലത്. കേരള പോലീസില്‍ എഎസ്‌ഐ ആയിരിക്കെ താന്‍ ജോലി വേണ്ടെന്ന് വച്ച് പ്രഫഷണല്‍ ഫുട്‌ബോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നെന്ന് വിജയന്‍ പറഞ്ഞു. വിനീത് നല്ല രീതിയില്‍ ഇപ്പോള്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ പ്രഫഷണല്‍ ഫുട്‌ബോളില്‍ തിളങ്ങാന്‍ കഴിയുമെന്നും സര്‍ക്കാര്‍ ജോലി സംബന്ധിച്ച ചട്ടങ്ങളില്‍ ഇളവുകള്‍ സാധ്യമല്ലാത്തതിനാല്‍ ജോലി ഉപേക്ഷിക്കുകയേ മാര്‍ഗമുള്ളൂ എന്നും ഐ.എം.വിജയന്‍ വ്യക്തമാക്കി.