സൗദിയുടെ തലസ്ഥാന നഗരം സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള പദ്ധതിക്ക് റിയാദ് മേഖല ഗവര്‍ണറുടെ അംഗീകാരം

single-img
11 May 2017

റിയാദ്: സൗദിയുടെ തലസ്ഥാന നഗരം സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള പദ്ധതിക്ക് റിയാദ് മേഖല ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദറ അംഗീകാരം നല്‍കി. നഗരവികസനത്തിന്റെ ഭാഗമായി പണിപൂര്‍ത്തിയായി വരുന്ന റിയാദ് മെട്രോ പ്രൊജക്ടിന്റെ 54 ശതമാനം പണിപൂര്‍ത്തിയായതായും ഗവര്‍ണര്‍ അറിയിച്ചു.

റിയാദ് നഗരത്തിന്റെ സേവന, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നഗരം സ്മാര്‍ട്ട് സിറ്റിയായി പ്രഖ്യാപിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ലോകത്തിലെ മികച്ച 100 നഗരങ്ങളുടെ പട്ടികയില്‍ റിയാദും ഉള്‍പ്പെടുന്ന തരത്തില്‍ സാങ്കേതികവിദ്യ നഗരത്തില്‍ ലഭ്യമാക്കകയാണ് ലക്ഷ്യം. നിക്ഷേപകരെ റിയാദിലേക്ക് ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.

അനുയോജ്യമായ നിരക്കില്‍ താമസ കെട്ടിടങ്ങള്‍ ലഭ്യമാക്കുക, ആരോഗ്യ, ആയൂരാരോഗ്യ സേവനം മെച്ചപ്പെടുത്തുക, പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളും സമൂഹത്തിലെ എല്ലാവര്‍ക്കും ലഭ്യമാക്കുക, സുരക്ഷ ഉറപ്പുവരുത്തുക, ജലം, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാവുക എന്നിവ പദ്ധതിയുടെ ഭാഗമാണ്.