ഒരു മുറിവ് മാത്രമുള്ള ഗാസ്ട്രക്ടമിയിലൂടെ ആസ്റ്റര്‍ മെഡ്‌സിറ്റി ഇരുപത്തെട്ടുകാരിയില്‍ അമിതവണ്ണത്തിന് പരിഹാരം കണ്ടെത്തി

single-img
5 May 2017

കൊച്ചി: ഒരു മുറിവ് മാത്രമുള്ള ലാപ്രോസ്‌കോപിക് ഗാസ്ട്രക്ടമിയിലൂടെ ആസ്റ്റര്‍ മെഡ്‌സിറ്റി ഇരുപത്തെട്ടുകാരിയില്‍ അമിതവണ്ണത്തിന് പരിഹാരം കണ്ടെത്തി. സാധാരണഗതിയില്‍ നാലു മുതല്‍ അഞ്ചുവരെ മുറിവുകള്‍ വേണ്ടിടത്ത് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ നവീന ശസ്ത്രക്രിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഒരു മുറിവ് മാത്രമുണ്ടാക്കിയാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഇരുപത്തെട്ടു വയസ്സുള്ള പെണ്‍കുട്ടിയുടെ ബിഎംഎ 51.9 ആയിരുന്നു. എന്നാല്‍, അവരുടെ ശരീരത്തിന് ആരോഗികരമായ ബിഎംഎ 25 ആയിരുന്നു.

വളരെ വര്‍ഷങ്ങളായി പരമ്പരാഗത രീതിയില്‍ വയറ്റിലെ ശസ്ത്രക്രിയകള്‍ വലിയ മുറിവുണ്ടാക്കിയാണ് ചെയ്തുവരുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം വേദന സഹിക്കണമെന്നതും മുറിവില്‍ അണുബാധയുണ്ടാകാമെന്നതും മുറിവുണ്ടാക്കിയ ഭാഗത്ത് ഹെര്‍ണിയ ഉണ്ടാകാമെന്നതുമാണ് ഇതിന്റെ പ്രശ്‌നങ്ങള്‍. ഗൈനക്കോളജിയില്‍ ഉപയോഗിച്ചിരുന്ന ലാപ്രോസ്‌കോപി ശസ്ത്രക്രിയ പൊതുവായ ശസ്ത്രക്രിയയിലും ഉപയോഗിച്ചു തുടങ്ങിയതോടെ രണ്ട് പതിറ്റാണ്ട് മുമ്പ് ആദ്യമായി പിത്ത സഞ്ചി നീക്കം ചെയ്യുന്നതിനായി ലാപ്രോസ്‌കോപിക് കൊളിസിസ്റ്റക്ടമി നടത്തിയിരുന്നു. ചെറിയ മുറിവുകള്‍ മാത്രമായതിനാല്‍ വലിയ മുറിവുകളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നതാണ് മെച്ചം. പ്രത്യേക കോണുകളിലുളള ഉപകരണങ്ങള്‍ ഉപയോഗിച്ച് നൂതനമായ രീതിയില്‍ നടത്തുന്ന ലാപ്രോസ്‌കോപിക് ഒരു മുറിവ് മാത്രമേ വേണ്ടി വരുനനുള്ളൂ.

രോഗിയില്‍ മുറിപ്പാടുകള്‍ കാണാതിരുക്കുകയും കുറച്ചു മാത്രം വേദനയുണ്ടാക്കുകയും പെട്ടെന്നു തന്നെ രോസുഖപ്രാപ്തി ലഭിക്കുകയും ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യമായ ശസ്ത്രക്രിയയെന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലെ ജിഐ& എച്ച്പിബി സര്‍ജറിയിലെ ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ. പ്രകാശ് പറഞ്ഞു. പരമ്പരാഗതമായ ലാപ്രോസ്‌കോപിയില്‍ വിവിധ ഉപകരണങ്ങള്‍കൊണ്ട് ഒന്നിലധികം മുറിവുകള്‍ ഉണ്ടാക്കേണ്ടി വരും. എന്നാല്‍ പുതിയ രീതിയില്‍ പുക്കളിനു ചേര്‍ന്നുള്ള മടക്കുകളില്‍ വെറും 2.5സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള മുറിവുണ്ടാക്കി ശസ്ത്രക്രിയ പീര്‍ത്തിയാക്കാന്‍ സാധിക്കും. എല്ലാത്തരം ശസ്ത്രക്രിയ ഉപകരണങ്ങളും ഈ ചെറിയ മുറിവിലൂടെ ഉള്ളിലേക്ക് കടത്താന്‍ കഴിയും. പുക്കളിലാണ് മുറിവ് എന്നതിനാല്‍ അവ ഉണങ്ങി കഴിഞ്ഞാല്‍ പുറമെ കാണുകയില്ല. പാടുകളും അവശേഷിക്കില്ല. അമിതവണ്ണമുള്ള രോഗികളില്‍ ഗാസ്ട്രിക്ക് സ്ലീവ് റിസഷനു പുറമെ, സിംഗിള്‍ ഇന്‍സിഷന്‍ ലാപ്രോസ്‌കോപിക് സര്‍ജറി (സില്‍സ്) പിതത്തസഞ്ചി ശസ്ത്രക്രിയക്കും ഹെര്‍ണിയകളുടെ ശസ്ത്രക്രിയയ്ക്കും ഉപയോഗിക്കാമെന്ന് ഡോ. പ്രകാശ് പറഞ്ഞു.

മുറിപ്പാട് കാണില്ല എന്നതും കുറച്ചു മാത്രം വേദനമാത്രമെ ഉള്ളൂ എന്നതുമാണ് ഈ ശസ്ത്രക്രിയയുടെ പ്രത്യേകത. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ രോഗിയെ നാലാം ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ശസ്ത്രക്രിയയ്ക്കു ശേഷം മുറിവ് പുറമെ കാണില്ല എന്നതിനാല്‍ യുവാക്കള്‍, പ്രത്യേകിച്ച് പ്രായം കുറഞ്ഞ യുവതികള്‍ ഈ രീതി സ്വീകരിക്കാന്‍ താത്പര്യപ്പെടുന്നുണ്ട്. വയറ്റിലെ ശസ്ത്രക്രിയകള്‍ക്കായി സില്‍സ് രീതി ഉപയോഗപ്പെടുത്തുന്ന കേരളത്തിലെ ഏക ആശുപത്രി ആസ്റ്റര്‍ മെഡ്‌സിറ്റിയാണ്.