ഐ എസില്‍ ചേര്‍ന്നു എന്നു വിശ്വസിക്കപ്പെടുന്ന കാസര്‍ഗോഡ് പടന്ന സ്വദേശി മുഹമ്മദ് മുര്‍ഷിദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

single-img
14 April 2017

ഭീകര സംഘടനയായ ഐ എസിൽ ചേർന്നു എന്നു വിശ്വസിക്കപ്പെടുന്ന കാസർഗോഡ് പടന്ന സ്വദേശി മുഹമ്മദ് മുർഷിദ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ നൻഗഹർ പ്രവിശ്യയിൽ നടന്ന ഡ്രോൺ ആക്രമണത്തിലാണു മുർഷിദ് കൊല്ലപ്പെട്ടതെന്നു കേന്ദ്ര വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു.

ടെലിഗ്രാം സന്ദേശം വഴി മുസ്ലിം ലീഗ് നേതാവ് അബ്ദുർ റഹ്മാനാണു ഇയാൾ മരിച്ചതായുള്ള വിവരം ലഭിച്ചത്. എപ്പോഴാണ് മുർഷിദ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ലെന്ന് പടന്നയിലെ സാമൂഹിക പ്രവർത്തകൻ കൂടിയായ അബ്ദുർ റഹ്മാൻ പറഞ്ഞു. സാധാരണ സന്ദേശങ്ങൾ വരുന്ന സ്രോതസ്സിൽ നിന്നല്ല ഈ സന്ദേശം വന്നത്. കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

21 പേരെയാണു ദുരൂഹ സാഹചര്യത്തിൽ സംസ്ഥാനത്തുനിന്നു കാണാതായത്. എല്ലാവരും വിവിധ ഐഎസ് ക്യാംപുകളിലെത്തിയതായാണു റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കാസർകോഡ് ചന്ദേര പൊലീസ് അറിയിച്ചു.