എല്ലാ ബോംബുകളുടേയും മാതാവ്: തങ്ങളുടെ ഏറ്റവും പ്രഹരശേഷിയുള്ള ബോംബ് അഫ്ഘാനിസ്ഥാനില്‍ പ്രയോഗിച്ച് അമേരിക്ക

single-img
14 April 2017

ഐസിസ് ക്യാമ്പുകള്‍ ആക്രമിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ കൈവശമുള്ള ഏറ്റവും വിനാശകാരിയായ ആണവേതര ആയുധം അമേരിക്ക അഫ്ഘാനിസ്ഥാനില്‍ പ്രയോഗിച്ചു. പ്രാദേശികസമയം വൈകുന്നേരം 7:30നാണു ആക്രമണമുണ്ടായത്.
ഐസിസ് തീവ്രവാദികളുടെ തുരങ്കങ്ങള്‍ സ്ഥിതിചെയ്യുന്ന കിഴക്കന്‍ അഫ്ഘാനിസ്ഥാനിലെ അച്ചിന്‍ ജില്ലയിലുള്ള നംഗര്‍ഹാര്‍ പ്രവിശ്യയിലാണു 21000 പൗണ്ട് (ഏകദേശം പത്ത് മെട്രിക് ടണ്‍) ഭാരമുള്ള GBU-43 (Massive Ordnance Air Blast -MOAB) എന്ന ബോംബ് പ്രയോഗിച്ചത്

MOAB എന്നതിന്റെ പൂര്‍ണ്ണരൂപമായി Mother Of All Bombs അഥവാ എല്ലാ ബോംബുകളുടേയും മാതാവ് എന്ന പേരും അനൗദ്യോഗികമായി പരാമര്‍ശിക്കാറുണ്ട്.
2003-ലാണു അമേരിക്ക ഈ ബോംബ് ആദ്യമായി പരീക്ഷിക്കുന്നത്. എന്നാല്‍ യുദ്ധമുഖത്ത് ആദ്യമായാണു ഈ ബോംബ് ഉപയോഗിക്കുന്നത്.

“ഐസിസിനെതിരായ യുദ്ധത്തെ അമേരിക്ക വളരെ ഗൗരവത്തോടെയാണു സമീപിക്കുന്നത്. അവരുടെ പ്രവൃത്തിപഥങ്ങള്‍ നശിപ്പിക്കുക എന്നതാണു അതിനുള്ള വഴി. ഐസിസ് തീവ്രവാദികള്‍ സഞ്ചാരത്തിനു ഉപയോഗിച്ചിരുന്ന പ്രധാന തുരങ്കങ്ങളും ഗുഹകളുമടങ്ങിയ ഒരു കോമ്പ്ലക്സിനു നേരേയാണു ഈ ആക്രമണം നടത്തിയത്,” വൈറ്റ് ഹൗസ് സെക്രട്ടറി സീന്‍ . MC-130 എന്ന എയര്‍ഫോഴ്സ് കാര്‍ഗോ വിമാനമുപയോഗിച്ചാണു ഈ ബോംബ് ലക്ഷ്യസ്ഥാനത്ത് നിക്ഷേപിച്ചത്. ബോംബ് ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ കണക്കുകള്‍ വെളിവായിട്ടില്ല.