രക്തസാക്ഷി കുടുംബത്തോടുള്ള ലീഗിന്റെ അവഗണന; അറബി ഭാഷാസമരത്തില്‍ വീരമൃത്യു വരിച്ച അബ്ദുറഹ്മാന്റെ സഹോദരന്‍ കെസി മുഹമ്മദ് കുട്ടിയും കുടുംബാംഗങ്ങളും സിപിഐഎമ്മില്‍ ചേര്‍ന്നു

single-img
10 April 2017

അറബി ഭാഷാസമരത്തില്‍ വീരമൃത്യു വരിച്ച അബ്ദുറഹ്മാന്റെ സഹോദരന്‍ കെസി മുഹമ്മദ് കുട്ടിയും കുടുംബാംഗങ്ങളും സിപിഐഎമ്മില്‍ ചേര്‍ന്നു. കുടുംബത്തോടുള്ള് ലീഗ് നേതാക്കളുടെ നിരന്തര അവഗണന മൂലമാണ് ഈ രാഷ്ട്രീയ മാറ്റം. വൈകിട്ട് പള്ളിക്കല്‍ ബസാറില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍ മുഹമ്മദ്കുട്ടിയെ പതാക നല്‍കി സ്വീകരിച്ചു.നിരവധി സിപിഐഎം പ്രവര്‍ത്തകരും നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി.

1980 ലാണ് ല്‍ ജുലൈ 30നാണ് 1980ലാണ് അറബി ഭാഷാ സമരം അരങ്ങേറിയത്. മറ്റ് രണ്ട് പേര്‍ക്കൊപ്പം അബ്ദുറഹ്മാനും വെടിയേറ്റ് മരിച്ചത്. സമരത്തിന്റെ തുടക്കത്തില്‍ അറബി ഉര്‍ദു അദ്ധ്യാപകര്‍ മാത്രമായിരുന്നു പ്രതിഷേധപരിപാടികളുമായി മുന്‍പിലുണ്ടായിരുന്നത്. എന്നാല്‍ സമരം മുസ്ലിം സമുദായം ഏറ്റെടുത്തിരിക്കുന്നുവെന്ന സി എച്ച് മുഹമ്മദ് കോയയുടെ പ്രഖ്യാപനത്തോടെ മുസ്ലിം ലീഗും പോഷക ഘടകങ്ങളും സമരമേറ്റെടുത്തു. ഭാഷാവിരുദ്ധപരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഘട്ടംഘട്ടമായിട്ടായിരുന്നു പ്രതിഷേധപരിപാടികള്‍. ഇതിന്റെ ആദ്യപടിയായിട്ടായിരുന്നു കലക്ട്രേറ്റ് പിക്കറ്റിംഗ്.ഇതിനിടയിലാണ് ജൂലൈ 30ന് കളക്ട്രേറ്റ് വളയുന്നതിനിടെ പൊലീസ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ മറ്റ് രണ്ടുപേര്‍ക്കൊപ്പം അബ്ദുറഹ്മാനും വെടിയേറ്റ് മരിക്കുകയായിരുന്നു.

സജീവ ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുറഹ്മാന്‍ 22ാം വയസില്‍ വെടിയേറ്റ് മരിക്കുമ്പോള്‍ ഇളയ സഹോദരന്‍ മുഹമ്മദ്കുട്ടിക്ക് പത്തുവയസ്സായിരുന്നു. അബ്ദുറഹ്മാന്‍ മരിച്ചസമയത്ത് ചില്ലറ സഹായങ്ങള്‍ ചെയ്തതതൊഴിച്ചാല്‍ പിന്നീട് ലീഗ് നേതാക്കള്‍ കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല. ലീഗ് സമ്മേളനങ്ങള്‍ക്കും മറ്റും വാര്‍ത്താ പ്രാധാന്യം ലഭിക്കാന്‍ വീട്ടിലെത്തി പതാക കൈമാറ്റ ചടങ്ങ് നടത്താറുണ്ടെങ്കിലും തന്റെ ഇളയ മകന് എന്തെങ്കിലും ജോലി തരപ്പെടുത്തണമെന്ന ഉമ്മ ആയിഷയുടെ വാക്കുകള്‍ നേതാക്കള്‍ ചെവിക്കൊണ്ടില്ലെന്നും മുഹമ്മദ്കുട്ടി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഉമ്മ മരിച്ചു. താനിപ്പോഴും കൂലിപ്പണിയെടുത്താണ് ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം പോറ്റുന്നത്. ജില്ലയില്‍ മുസഌംലീഗിന്റെയും നേതാക്കളുടെയും ഉടമസ്ഥതയില്‍ നിരവധി ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടെങ്കിലും എന്നെയോ കുടുംബത്തെയോ പരിഗണിച്ചില്ല. ‘എന്റെ ഇക്ക അബ്ദുറഹ്മാനൊപ്പം അന്ന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് കോടീശ്വരന്‍മാരായി’. എന്നാല്‍ ലീഗിനുവേണ്ടി സ്വന്തം ജീവന്‍ സമര്‍പ്പിച്ച അബ്ദുറഹ്മാന്റെ കുടുംബം ഒരുദിവസം തള്ളിനീക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണെന്നും മുഹമ്മദ്കുട്ടി പറഞ്ഞു.