രാജഗിരി ആശുപത്രിയും ജപ്പാനിലെ ഷിമാനെ യൂണിവേഴ്സിറ്റി ആശുപത്രിയും ധാരണ പത്രത്തിൽ ഒപ്പുവെച്ചു

single-img
10 April 2017

രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ & സിഇഒ ഫാ.ജോൺസൺ വാഴപ്പിള്ളി സിഎംഐ, ഷിമാനെ യൂണിവേഴ്സിറ്റി ആശുപത്രി ഡയറക്ടർ ഡോ.മിക്കിയോ ഇഗാവ എന്നിവർ ധാരണാപത്രം കൈമാറുന്നു

കൊച്ചി: കേരളത്തിലെ പ്രമുഖ ആശുപത്രിയായ രാജഗിരിയും ജപ്പാനിലെ ഷിമാനെ യൂണിവേഴ്സിറ്റി ആശുപത്രിയും ആരോഗ്യ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതോടെ ധാരണ വഴി ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് ഇരുവരും ചേർന്ന് പ്രവർത്തിക്കും.

ഇരുസ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യന്മാർ എന്നിവർക്ക് ഇരുരാജ്യങ്ങളിലെയും ആധുനിക വൈദ്യശാസ്ത്ര രംഗത്തെ നൂതന രീതികളെപ്പറ്റി പരിശീലനം നൽകും. വൈദ്യശാസ്ത്ര രംഗത്തെ നൂതന ഗവേഷണ പദ്ധതികളിൽ ഇരുആശുപത്രികളും സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യും.

രാജഗിരി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഷിമാനെ യൂണിവേഴ്സിറ്റി ആശുപത്രി ഡയറക്ടർ ഡോ.മിക്കിയോ ഇഗാവ രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺസൺ വാഴപ്പിള്ളി സിഎംഐ എന്നിവർ ചേർന്ന് ധാരണ പത്രത്തിൽ ഒപ്പുവെച്ചു.