രാജഗിരി ആശുപത്രിയില്‍ കുട്ടികള്‍ക്കായി സൗജന്യ ഹൃദ്‌രോഗ നിര്‍ണ്ണയ ക്യാമ്പ്

single-img
15 March 2017

കൊച്ചി: രാജഗിരി ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സൗജന്യ ഹൃദ്‌രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ശ്വാസതടസ്സം, മുലകൂടിക്കുതിന് ബുദ്ധിമുട്ട് അനുഭവപ്പെടുക, മുല കൂടിക്കുന്ന സമയത്ത് വിയര്‍ക്കുക, ശരിയായ രീതിയില്‍ വളര്‍ച്ച ഇല്ലാതെ വരിക, ചുണ്ടുകള്‍ക്ക് ചുറ്റും നീല നിറം കാണുക, കുറുങ്ങല്‍ അനുഭവപ്പെടുക എന്നി ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും, നിലവില്‍ ഹൃദ്‌രോഗം കണ്ടെത്തി ചികിത്സ തേടുന്ന കുട്ടികള്‍ക്കും ഈ സൗജന്യ ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.

മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ രാജഗിരി ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. അരുള്‍ നാരായണിന്റെ നേതൃത്വത്തില്‍ പരിശോധനയും എക്കോ കാര്‍ഡിയോഗ്രാഫിയും സൗജന്യമായി ചെയ്തു നല്‍കും.

തുടര്‍ ചികിത്സ ആവശ്യമായി വരുന്ന കുട്ടികള്‍ക്ക് ചികിത്സ ചിലവില്‍ ഇളവ് ഉണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് 18-ാം തീയതി ശനിയാഴ്ച രാവിലെ 10.00ന് രാജഗിരി ആശുപത്രിയില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0484 6655000 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുക.