പാകിസ്താനിലേക്കു വരാന്‍ നിങ്ങള്‍ എന്തിനു ഭയപ്പെടണം ;തന്റെ ഭാര്യ സാനിയയുടെ ധൈര്യത്തിന്റെ പകുതി എങ്കിലും വിദേശ താരങ്ങള്‍ കാണിക്കണം:ഷോയ്ബ് മാലിക്

single-img
27 February 2017


ഡല്‍ഹി: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ വിസമ്മതിക്കുന്ന ക്രിക്കറ്റ് താരങ്ങളെ വിമര്‍ശിച്ച് പാക് ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷൊയ്ബ് മാലിക്. ‘ഇന്ത്യന്‍ ടെന്നീസ് താരമായ തന്റെ ഭാര്യ സാനിയയ്ക്ക ഭയം കൂടാതെ പാകിസ്താനില്‍ പ്രവേശിക്കാമെങ്കില്‍ മറ്റു വിദേശ താരങ്ങള്‍ എന്തിന് അനാവശ്യ ഭയം വെച്ചുപുലര്‍ത്തണം?’- ഷൊയ്ബ് മാലിക് ചോദിച്ചു.
പാക്കിസ്താനില്‍ അടിക്കിടെയുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ മൂലമൂണ്ടാകുന്ന സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിദേശതാരങ്ങള്‍ പി.എസ്.എല്‍ ഫൈനലില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് ഇന്ത്യക്കാരിയായ സാനിയ തന്റെ രാജ്യം സന്ദര്‍ശിക്കുന്നതെന്നും വിദേശ താരങ്ങള്‍ അത് മാതൃകയാക്കണമെന്നും ഷൊയ്ബ് മാലിക് അഭിപ്രായപ്പെട്ടു.
അടുത്തിടെ ലാഹോറില്‍ നടന്ന ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് പിഎസ്എല്‍ ഫൈനല്‍ പാകിസ്താനില്‍ നിന്നും മാറ്റണമെന്ന് വിദേശ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇതേ ആവശ്യവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് തന്നെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഷോയ്ബ് രംഗത്തെത്തിയത്.