പുതിയ വിസാ വ്യവസ്ഥക്ക് യു.എ.ഇയില്‍ മന്ത്രിസഭയുടെ അംഗീകാരം

single-img
7 February 2017

അബുദാബി : പുതിയ വിസാ വ്യവസ്ഥയ്ക്ക് യു.എ.ഇയില്‍ മന്ത്രിസഭയുടെ അംഗീകാരം. പ്രൊഫഷണലുകളെയും വിവിധ മേഖലകളിലെ വിദഗ്ധരെയും ലക്ഷ്യമിട്ടുള്ള പുതിയ വിസാ പരിഷ്‌കാരത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പുതിയ പദ്ധതിയ്ക്ക് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. സയന്‍സ്, ആരോഗ്യസംരക്ഷണം, ഗവേഷണം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലങ്ങളില്‍ കഴിവുള്ളവരെ ആകര്‍ഷിക്കാന്‍ ഇതു സഹായിക്കുമെന്ന് റാഷിദ് പറഞ്ഞു.
പുതിയ പരിഷ്‌കാരത്തിലൂടെ ആദ്യഘട്ടത്തില്‍ ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ശാസ്ത്രം, സാങ്കേതികം, സാംസ്‌കാരികം എന്നീ മേഖലകളില്‍ നിന്നുള്ളവരെയാണ് രണ്ടാമതായി പരിഗണിക്കുക.

സാങ്കേതിക മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ള മലയാളി യുവാക്കള്‍ക്ക് ഏറെ തൊഴിലവസരം ഉള്‍പ്പെടെ ലഭിക്കാന്‍ പുതിയ പരിഷ്‌കാരം വഴി സാധിക്കും. ഏറെ അവസരങ്ങളുള്ള രാഷ്ട്രമാണ് യു.എ.ഇ. കഴിവുള്ളവര്‍ക്ക് വളരാനുള്ള ഒരു അന്തരീക്ഷം ഒരുക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.