പി വി സിന്ധു സയ്യിദ് മോഡി രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

single-img
29 January 2017

 

ലഖ്‌നൗ: സയ്യിദ് മോഡി രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഇന്തോനേഷ്യയുടെ നാലാം സീഡ് ഫിത്രയാനിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ഫൈനലില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയാണ് സിന്ധുവിന്റെ എതിരാളി. സ്‌കോര്‍: 2111, 2119.

വേള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകലില്‍ രണ്ടു തവണ വെള്ളി മെഡല്‍ നേടിയ 17 കാരിയായ മരിസ്‌ക, ആറാം സീഡ് ഹന്ന റമാഡിനിയെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. അതേസമയം പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനും മൂന്നാം സീഡുമായ കെ ശ്രീകാന്തിനെ അട്ടിമറിച്ച് ഇന്ത്യയുടെ തന്നെ ബി സായ് പ്രണീത് ഫൈനലില്‍ കടന്നു.

സ്‌കോര്‍: 1521, 2110, 2117. വനിത ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് വിഭാഗങ്ങളിലും ഇന്ത്യന്‍ സഖ്യങ്ങള്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.