അദ്ദേഹത്തിന്റെ വിജയത്തിന് ഒരു മഹാപര്‍വ്വത്തിനും തടസ്സം സൃഷ്ടിക്കാന്‍ കഴിയില്ല, വികാരഭരിതമായി ധോണിയുടെ ഭാര്യയുടെ ട്വീറ്റ്

single-img
5 January 2017


മഹേന്ദ്രസിംങ് ധോണിയുടെ ഭാര്യ സാക്ഷി ധോണി ട്വിറ്ററിലിട്ട വികാരഭരിതമായ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് സാക്ഷിയുടെ ട്വിറ്റര്‍ പോസ്റ്റിന്റെ ചുരുക്കം.
ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മഹേന്ദ്ര സിംഗ് ധോണി വിരമിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെയീണ് അദ്ദേഹത്തിന്റെ ഭാര്യയുടെ വാചകങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഏതൊരു മഹാ പര്‍വ്വതത്തിനും തടസം സൃഷ്ടിക്കാനാവാത്ത വിധം ഉയരങ്ങള്‍ കീഴടക്കാന്‍ ധോണിക്ക് കഴിയുമെന്ന് സാക്ഷി തന്റെ കുറിപ്പിലൂടെ പറഞ്ഞു. ക്രിക്കറ്റിലെ താരത്തിന് ക്രിക്കറ്റിനു പുറത്തും ഏറെ ആരാധകരെ സമ്മാനിച്ചത് ഭാര്യയായ സാക്ഷിയോടുള്ള ക്യാപ്റ്റന്‍ കൂളിന്റെ മനസ് നിറഞ്ഞ സ്നേഹവും സാന്നിധ്യവുമായിരുന്നു. ഏകദിനത്തിലും ട്വന്റി ട്വന്റി മത്സരങ്ങളിലും ഇന്ത്യന്‍ ടീമിനെ വളര്‍ത്തിയ ധോണി ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പടിയിറങ്ങുന്നത് ആരാധകര്‍ക്ക് വലിയ ആഘാതമായിരിക്കുകയാണ്