സെമിയില്‍ ബ്ലാസ്റ്റേഴ്സുമായുള്ള പോരാട്ടം ഒത്തുകളി; ആരോപണം അടിസ്ഥാനരഹിതമാണെന്ന് മലയാളി താരം അനസ് എടത്തൊടിക

single-img
29 December 2016

 


ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി ഡൈനാമോസ് രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ ഒത്തുകളി നടന്നു എന്നത് അടിസ്ഥാന രഹിതമാണെന്ന് ഡല്‍ഹി ഡൈനാമോസിന്റെ മലയാളി താരം അനസ് എടത്തൊടിക. സെമിഫൈനല്‍ മത്സര ശേഷം ഇക്കാര്യം അന്വേഷിച്ച് ധാരാളം പേര്‍ തനിക്ക് ഫോണ്‍ കോളുകളും എസ്എംഎസും അയച്ചതായും അനസ് പറയുന്നു. മെലൂദയും പെലിസാരിയുമടക്കമുള്ള താരങ്ങള്‍ പെനാല്‍റ്റി പുറത്തേക്കടിച്ച് കളഞ്ഞത് ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കാന്‍ വേണ്ടിയാണ് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെയൊരു ഒത്തുകളി സെമിയില്‍ നടന്നിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അനസ് പറയുന്നു.

ഡല്‍ഹിയില്‍ നടന്ന രണ്ടാം പാദ സെമി ഫൈനലില്‍ ഡൈനാമോസിനെ പെനാല്‍റ്റിയിലൂടെ മറികടന്നാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഡല്‍ഹി താരങ്ങളെല്ലാം പെനാല്‍റ്റി പുറത്തേക്കടിച്ച് പാഴാക്കിയപ്പോള്‍ അന്റോണിയോ ജര്‍മന്‍ ഒഴികെയുളള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ലക്ഷ്യം കാണുകയായിരുന്നു. എന്നാല്‍ ഫൈനലില്‍ പെനാല്‍റ്റി തന്നെ വിധി നിര്‍ണയിച്ചപ്പോള്‍ കൊല്‍ക്കത്ത കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കുകയും ചെയ്തു.

ഇന്ത്യന്‍ ജഴ്സി അണിയുക എന്നതാണ് തന്റെ കരിയറിലെ വലിയ മോഹമെന്നും അതിന്നും സ്വപ്നമായി അവശേഷിക്കുകയാണെന്നുമാണ് അനസ് പറയുന്നത്