സൗദിയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം; തുക വർഷം തോറും വർധിപ്പിക്കുകയും ചെയ്യും

single-img
23 December 2016

saudi-arabia-finance-ministerറിയാദ്: സൗദി അറേബ്യയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം. പ്രവാസികൾ ഇനി നിശ്ചിത തുക ഫീസ് നൽകണമെന്ന് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ശേഷം സൗദി ധനകാര്യമന്ത്രി മൊഹമ്മദ് അൽ ജദാൻ പറഞ്ഞു.

2020 വരെ നിശ്ചിത തുക പ്രവാസികൾ അടയ്ക്കണമെന്നാണ് തീരുമാനമെന്നാണ് തീരുമാനം.

വാണിജ്യസ്‌ഥാപനങ്ങളിൽ ജോലി എടുക്കുന്നവർക്കാണ് ഫീസ് ബാധകമാകുക. ശുചീകരണ തൊഴിലാളികൾ, ഡ്രൈവർമാർ തുടങ്ങിയവർ ഫീസ് നൽകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

കുടുംബാംഗങ്ങളുടെ എണ്ണം കണക്കാക്കിയാണ് തുക അടയ്ക്കേണ്ടി വരുക. തുക വർഷം തോറും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദേശികൾ ജോലിക്കാരായിട്ടുള്ള കമ്പനികൾ നൽകേണ്ട ഫീസും വർധിപ്പിച്ചു. വിദേശ തൊഴിലാളികളുടെ എണ്ണം അനുസരിച്ചാണ് കമ്പനികൾ ഫീസ് നൽകേണ്ടി വരുക. 2020 വരെ ഇത്തരം കമ്പനികളുടെ ഫീസ് വർഷം തോറും കൂട്ടും. പ്രതിമാസം 800 റിയാൽ വരെ ഫീസ് ഏർപ്പെടുത്തിയേക്കാം എന്നാണ് റിപ്പോർട്ട്.