ലോകകപ്പിലെ ഏതു മത്സരത്തിനും കൊച്ചി അനുയോജ്യമെന്ന് ഫിഫ; കാണികളുടെ മാന്യമായ പെരുമാറ്റം സംശയങ്ങളെല്ലാം മാറ്റി

single-img
21 December 2016

crowd_0_0
മുംബൈ: ഐഎസ്എല്‍ മത്സരത്തിനിടെ കാണികള്‍ക്കിടയുലുണ്ടായ അനിഷ്ടസംഭവങ്ങള്‍ കാരണം അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ കൊച്ചിയില്‍ നടത്തുമോ എന്ന കാര്യത്തില്‍ ആശങ്കകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഏതു മത്സരവും കൊച്ചിയില്‍ നടത്താന്‍ തയ്യാറാണെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞു. കൊച്ചിയില്‍ ലോകകപ്പിലെ പ്രധാനമത്സരങ്ങള്‍ നടത്തുന്നകാര്യം സംശയമാണെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഐഎസ്എല്‍ ഫൈനലിലെ കാണികളുടെ മാന്യമായ പെരുമാറ്റം തന്റെ സംശങ്ങളെല്ലാം മാറ്റിയതായും ഐഎസ്എല്‍ ഫൈനല്‍ മത്സരം വീക്ഷിച്ചെന്നും സെപ്പി പറഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനുശേഷം കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ ലോകകപ്പിലെ പ്രധാനമത്സരങ്ങള്‍ നടത്തുന്നകാര്യം സംശയമാണെന്ന് സെപ്പി പറഞ്ഞിരുന്നു. കലാപ സമാനമായ അന്തരീക്ഷമാണ് കൊച്ചിയില്‍ അന്ന് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെക്കുറിച്ച് എനിക്ക് സംശയമുണ്ടായിരുന്നു. നോര്‍ത്ത് ഈസ്റ്റുമായുള്ള മത്സരശേഷം കലാപത്തിന് സാധ്യതയുണ്ടായിരുന്നു അവിടെ്. ഇത്തരം സാഹചര്യത്തില്‍ മാറിച്ചിന്തിച്ചുപോകുക സ്വാഭാവികം. ഫൈനല്‍ മത്സരം കണ്ടതോടെ അതെല്ലാം മാറി. തങ്ങളുടെ ടീം പരാജയപ്പെട്ടിട്ടും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. ഇത്രയധികം കാണികളുണ്ടായിട്ടും കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് കളിനടന്നത്.

അണ്ടര്‍17 ലോകകപ്പ് ടൂര്‍ണമെന്റിലെ ഏതുമത്സരങ്ങളും ഇവിടെ നടത്താന്‍
ഫിഫ ഒരുക്കമാണ്. എന്നാല്‍, ഏതൊക്കെ മത്സരം ഇവിടെ നടക്കുമെന്ന് പറയാറായിട്ടില്ല. നോക്കൗണ്ട് റൗണ്ടുകളില്‍തന്നെ പ്രധാനമത്സരങ്ങള്‍ വരും. സെമിഫൈനല്‍,
ഫൈനല്‍ മത്സരങ്ങള്‍ മാത്രമല്ല പ്രധാനം. പ്രധാന ടീമുകള്‍ നോക്കൗട്ടില്‍ ഏറ്റുമുട്ടുമ്പോള്‍ അവയും പ്രധാനമാണ്. ഏതായാലും ഐഎസ്എല്‍ ഫൈനല്‍ മത്സരത്തോടെ ഞാന്‍ എന്റെ പഴയ അഭിപ്രായം പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു