ലോക പ്രശസ്ത ടെന്നീസ് താരം പെട്രോ ക്വിറ്റോവയ്ക്ക് കുത്തേറ്റു; കുത്തിയത് മോഷണശ്രമത്തിനിടെ

single-img
21 December 2016

 

petra-kvitova-tennis-player

മോണ്ടേകാര്‍ലോ: ലോക പ്രശസ്ത ടെന്നീസ് താരം പെട്രോ ക്വിറ്റോവയ്ക്ക് കുത്തേറ്റു. ക്വിറ്റോവയുടെ വീട്ടില്‍ കയറിയ മോഷ്ടാവ് താരത്തെ കുത്തുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ക്വിറ്റോവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.

എന്നാല്‍ താരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നുണ്ട്. അറ്റകുറ്റപ്പണിക്കെത്തിയ ആള്‍ എന്ന വ്യാജേനയാണ് മോഷ്ടാവ് വീട്ടില്‍ കയറിയതെന്ന് ജോലിക്കാര്‍ പറയുന്നു.

അക്രമിയെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ടെന്നീസിലെ മുന്‍ ലോക രണ്ടാം നമ്പര്‍ താരമാണ് പെട്രാ ക്വിറ്റോവ. രണ്ടു തവണ വിമ്പിള്‍ഡണ്‍ കിരീടവും നേടിയിട്ടുണ്ട്. കാലിനേറ്റ പരിക്ക് മൂലം കുറച്ചു നാളുകളായി ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ക്വിറ്റോവ.