ഐഎസ്എല്‍ മത്സരത്തിനിടെ കൊമ്പുകോര്‍ത്ത് മുംബൈ, കൊല്‍ക്കത്ത താരങ്ങള്‍, മൂന്നാം സീണണ്‍ ഫൈനലില്‍ കൊല്‍ക്കത്ത.

single-img
13 December 2016

_09e4f83c-c142-11e6-913d-826c0833a15d

മുംബൈ: ഐഎസ്എല്‍ പ്രഥമ സീസണ്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത മൂന്നാം സീണണ്‍ ഫൈനലില്‍. എന്നാല്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മൈതാനത്ത് ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു.

രണ്ടാംപാദ സെമിയില്‍ സ്വന്തം തട്ടകത്തില്‍ മുംബൈയിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് ആദ്യപാദ സെമയില്‍ നേടിയ 32 ന്റെ മുന്‍തൂക്കത്തിലാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനലില്‍കയറിയത്. ഇതിനിടെ കളി അവസാനിച്ചതായി അറിയിച്ചു കൊണ്ട് റഫറിയുടെ വിസില്‍ മുഴങ്ങിയതിന് തൊട്ടുപിന്നാലെ വിജയം ആഘോഷിക്കുകയായിരുന്ന കൊല്‍ക്കത്ത താരങ്ങളും മുംബൈയുടെ പ്രതിരോധ താരവും തമ്മില്‍ കൈയാങ്കളിയാവുകയായിരുന്നു.

തൊട്ട് പുറകെ മറ്റ് താരങ്ങളും എത്തിയതോടെ രംഗം വഷളായി. കൊല്‍ക്കത്തയുടെ പ്രതിരോധ താരം പ്രീതം കോട്ടായി സ്‌റ്റേഡിയത്തില്‍ നിന്നും മടങ്ങിയത് രക്തമൊലിക്കുന്ന മുഖവുമായിട്ടായിരുന്നു. മത്സരശേഷം മുംബൈ സിറ്റി എഫ്‌സി താരങ്ങളുമായി ഉണ്ടായ കയ്യാങ്കളിയില്‍ പ്രീതത്തിന്റെ ഇടത് കണ്ണിന് താഴെ മുറിവേല്‍ക്കുകയായിരുന്നു.
ഫൈനലിലേക്ക് ഒരു സമനില മാത്രം വേണ്ടിയിരുന്ന കൊല്‍ക്കത്ത മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും പ്രതിരോധത്തിലാണ് കളിച്ചിരുന്നത്. ഇതിനൊപ്പം കൊല്‍ക്കത്തയ്ക്കായി ഗോള്‍ കീപ്പര്‍ മജുംദാറിന്റെ മിന്നല്‍ സേവുകളും മുംബൈയുടെ സ്വപ്‌നങ്ങള്‍ക്ക് കരിനിഴല്‍ പരത്തി. 44ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട റോബര്‍ട്ട് പുറത്തു പോയതിനെ തുടര്‍ന്ന് 10 പേരുമായാണ് മല്‍സരത്തിന്റെ രണ്ടാം പകുതിയുടെ മുഴുവന്‍ സമയവും കൊല്‍ക്കത്ത കളിച്ചത്. പ്രതിരോധനത്തിനൊപ്പം ബെലന്‍കോസോയും സ്റ്റീഫന്‍ പിയേഴ്‌സണും ജാവി ലാറയും കിട്ടിയ അവസരങ്ങളിലെല്ലാം പ്രത്യാക്രമണവുമായി കളം നിറഞ്ഞു.

മത്സരശേഷമുണ്ടായ അനിഷ്ടസംഭവം ഐഎസ്എല്ലിന്റെ പ്രതിഛായയ്ക്ക് കോട്ടം വരുത്തുന്നതായിരുന്നു. റഫറിമാരും ടീം മാനേജ്‌മെന്റും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. എന്നിട്ടും കലിയടങ്ങാതെ താരങ്ങള്‍ പരസ്പരം വെല്ലുവിളിക്കുന്നുണ്ടായിരുന്നു.