മികച്ച ഫുട്ബോളര്‍ റൊണാള്‍ഡോ തന്നെ; ഇത്തവണയും ബാലണ്‍ ഡി ഓര്‍ ക്രിസ്റ്റ്യാനോയ്ക്ക്

single-img
13 December 2016

ronaldo

പാരീസ്: ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ക്ക് ഫ്രഞ്ച് ഫുട്ബോള്‍ മാസിക നല്‍കുന്നതാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം. ലയണല്‍ മെസ്സി, അന്റോണിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയണ് ക്രിസ്റ്റ്യാനോ ഈ പുരസ്‌കാര നേടിയത്.

ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. റയല്‍ മഡ്രിഡിനെ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കും പോര്‍ച്ചുഗലിനെ യൂറോകപ്പ് കിരീടത്തിലേക്കും നയിച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഫിഫയുമായുള്ള ബന്ധം വിട്ടതിനുശേഷമുള്ള ഫ്രാന്‍സ് ഫുട്ബോള്‍ മാസികയുടെ ആദ്യ ബലോണ്‍ ഡി ഓര്‍ പുരസ്‌കാര പ്രഖ്യാപനമാണിത്. അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയത്. അത്ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ അന്റോണി ഗ്രിസ്മാനാണ് മൂന്നാം സ്ഥാനത്ത്. ലോക ഫുട്ബോളര്‍ക്കുള്ള ഫിഫയുടെ പുരസ്‌കാരം ജനുവരി 9ന് സൂറിച്ചില് പ്രഖ്യാപിക്കും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മെസിയും റൊണാള്‍ഡോയും തമ്മിലാണ് ബാലണ്‍ ഡി ഓറിനായി പോരാടിയിരുന്നത്. എന്നാല്‍ ഇത്തവണ ഇവര്‍ തമ്മിലുള്ള പോരാട്ടത്തിലേക്ക് മികച്ച പ്രകടനത്തിലൂടെ ഗ്രീസ്മാന്‍ വന്നെത്തുകയായിരുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച കായിക വിഭാഗം കൈകാര്യം ചെയ്യുന്ന 173 മാധ്യമ പ്രവര്‍ത്തകരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. പുരസ്‌കാരം ലഭിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് റൊണാള്‍ഡോ പറഞ്ഞു. ഇത് നാലാം തവണയാണ് ഞാന്‍ ആദരിക്കപ്പെടുന്നത്. എന്റെ എല്ലാ ടീം അംഗങ്ങളോടും ഞാന്‍ നന്ദി അറിയിക്കുന്നു. അവരാണ് തന്നെ ഇങ്ങനെ ഒരു അവാര്‍ഡിന് അര്‍ഹനാക്കിയതെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.