ഇനി മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കായി നമുക്ക് വാതില്‍ തുറക്കാം; കേരളത്തിലെ മെഡിക്കല്‍ ടൂറിസത്തിന് പുത്തന്‍ പ്രതീക്ഷയുമായി ഗ്രീന്‍ബൗള്‍

single-img
13 December 2016

medical_tourism_india

വിദേശരാജ്യങ്ങളില്‍ ടൂറിസത്തിന്റെ പല മേഖലകളും അതിവിശാലമായി തന്നെ ഉയര്‍ന്നു കഴിഞ്ഞെങ്കിലും ഇന്ത്യ ഇപ്പോളും പിന്നില്‍ തന്നെയാണ്. എന്നിരുന്നാലും ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസം വളര്‍ച്ച പ്രാപിച്ചു വരികയാണ്. ദിനംപ്രതി ഇന്ത്യയില്‍ മെഡിക്കല്‍ ടൂറിസത്തിനായി എത്തുന്ന വിദേശികളുടെ ഏണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനയാണുണ്ടായിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ ഈ മേഖലയില്‍ വര്‍ധനവില്ലെന്നുള്ളതാണ് വസ്തുത.

ആയുര്‍വേദത്തിനും മറ്റും വളരെ പ്രധാന്യം നല്‍കുന്ന കേരളത്തില്‍ വളരെ കുറച്ചാളുകളെ മെഡിക്കല്‍ വിസയുമായി എത്തിയിട്ടുള്ളു. എന്നാല്‍ ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള നഗരങ്ങളാണ് മെഡിക്കല്‍ വാല്യുവില്‍ മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ മികച്ച ഏകോപന സംവിധാനമില്ലെന്നുള്ളതാണ് മെഡിക്കല്‍ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കാത്തതിന്റെ മുഖ്യ കാരണം. കേരളത്തില്‍ ലഭ്യമാവുന്ന ചികിത്സകള്‍ ഏതെല്ലാമാണ്, അതിന്റെ ചിലവ് എത്രവരും, രാജ്യാന്തര അംഗീകാരമുള്ള ആശുപത്രികള്‍ ഏതെല്ലാം, യാത്രസൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ടൂറിസ്റ്റുകളിലേക്ക് കൃത്യമായി എത്തുന്നില്ല എന്നതാണ് പ്രധാന കാരണം.

എന്നാല്‍ അതിനൊരു പരിഹാരമായി ഏകജാലക സ്റ്റാര്‍ട്ടപ് സംവിധാനവുായി ഒമാന്‍ ആസ്ഥാനമായി ഗ്രീന്‍ബൗള്‍ എന്ന പേരില്‍ ഒരു കൂട്ടം യുവാക്കള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ടല്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്. വെബ്‌പോര്‍ട്ടലിനൊപ്പം ഹെല്‍പ്പ് ലൈന്‍ നമ്പറും ഇവര്‍ ഒരുക്കിയിട്ടുണ്ട്. ഇത് കേരളത്തിലെ മെഡിക്കല്‍ ടൂറിസത്തിന് വന്‍ മുതല്‍ കൂട്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഗ്രീന്‍ ബോള്‍ മൂന്നു തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

1. വിദേശത്ത് നിന്ന് കേരളത്തില്‍ ചികിത്സ തേടാന്‍ താല്‍പര്യമുള്ളവരുടെ രോഗവിവരങ്ങള്‍ മൂന്ന് ആശുപത്രികളില്‍ ഒരേസമയം അയച്ചു കൊടുക്കുന്നതാണ് ഒന്നാമതായി ചെയ്യുന്നത്. രോഗികള്‍ക്ക് എന്ത് ചികിത്സയാണ് വേണ്ടത്, എത്രരൂപ ചിലവാകും തുടങ്ങി ചികിത്സക്ക് വേണ്ടി വരുന്ന എല്ലാ കാര്യങ്ങളും ഇതിലൂടെ അറിയാന്‍ കഴിയും.

2. രോഗിയും ബന്ധുക്കളും യാത്രക്ക് തയ്യാറാണെന്ന് അറിയിച്ചാല്‍ കേരളത്തില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ ക്ഷണപത്രം അയച്ചു കൊടുക്കും. ഇത് വിസ അപേക്ഷക്കൊപ്പം സമര്‍പ്പിക്കാവുന്നതാണ്. വിസ നടപടികളില്‍ ഗ്രീന്‍ബൗളിന്റെ ഉപദേശങ്ങള്‍ ലഭ്യമാക്കും. മാത്രമല്ല അതിലൂടെ കേരളത്തില്‍ താമസത്തിനും മറ്റു അനുബന്ധ സൗകര്യങ്ങളും ഗ്രീന്‍ബൗള്‍ ഏര്‍പ്പാടാക്കി കൊടുക്കും.

3. സന്ദര്‍ശകര്‍ കേരളത്തിലെത്തിയാല്‍ അവരുടെ ഭാഷ അറിയുന്ന സഹായികള്‍ വിമാനത്താവളത്തിലെത്തുകയും ഹോട്ടല്‍ സൗകര്യം മുതല്‍ ഡോക്ടറെ ആദ്യമായി കാണുന്നത് വരെയുള്ള സൗകര്യങ്ങളും ഗ്രീന്‍ബൗള്‍ ചെയ്തു കൊടുക്കും. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയാലും പൂര്‍ണ സൗഖ്യമാവുന്നത് വരെ കേരളത്തില്‍ താമസിക്കാനുള്ള സൗകര്യം ഒരുക്കുകയും രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അറബിക് ഭക്ഷണം വേണ്ടവര്‍ക്ക് അതും ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്ന തരത്തില്‍ സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കി കൊടുക്കും. മാത്രമല്ല രോഗികളുടെ കൂടെ എത്തുന്നവര്‍ക്ക് വിനോദ സഞ്ചാരത്തിനുളള സൗകര്യവും ഗ്രീന്‍ബൗള്‍ ഏര്‍പ്പെടുത്തും. മടക്കയാത്രയ്ക്ക് എയര്‍പോര്‍ട്ടിലെത്തുന്നതു വരെ ഈ സൗകര്യങ്ങളുണ്ടാവും.

ഗ്രീന്‍ബൗളിന്റെ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായി ഒമാനില്‍ അറുപതോളം കേരള മെഡിക്കല്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുറന്നു. ഇതിനായി 120 പേരെ പ്രത്യേകം പരിശീലിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല ഇതിനു പുറമെ മൊബൈല്‍ ആപ്പും തയ്യാറാക്കുന്നുണ്ട്. സൗദിയിലും ഗ്രീന്‍ബൗളിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. യു.എ.ഇ, യുഎസ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ അടുത്തതായി ഗ്രീന്‍ബൗളിന്റെ പ്രവര്‍ത്തനം തുടങ്ങാനിരിക്കുകയാണ്.

രാജ്യന്താര തലത്തില്‍ മെഡിക്കല്‍ ടൂറിസത്തില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ഈ വര്‍ഷം ഇന്ത്യയിലെത്തിയ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ ഏണ്ണം 12 ലക്ഷം കവിഞ്ഞുവെന്നാണ് കണക്കുകളില്‍ പറയുന്നത്. ചികിത്സതേടി ഇന്ത്യയില്‍ പത്തു വര്‍ഷം മുന്‍പെത്തിയ വിദേശികളുടെ എണ്ണം ഒന്നര ലക്ഷമായിരുന്നു. അതില്‍ നിന്നും വന്‍ വര്‍ധനവാണ് ഇപ്പോള്‍ ഉള്ളതെന്ന് വ്യക്തമാണ്.

അങ്ങനെ നോക്കുമ്പോള്‍ കേരളത്തിലെ വൈദ്യശാസ്ത്ര രംഗത്തുള്ളവരുടെ വൈദഗ്ധ്യം, അനുഭവ സമ്പത്ത്, ആശുപത്രികളിലെ ആധുനിക സംവിധാനങ്ങള്‍, രാജ്യന്തര ഏജന്‍സികളുടെ അംഗീകാരം, പാശ്ചാത്യ രാജ്യങ്ങളിലേക്കാള്‍ കുറഞ്ഞ ചെലവ്, മികച്ച സഞ്ചാര കേന്ദ്രങ്ങളിലൊന്ന് എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളില്‍ കേരളത്തിന് അനുകൂല ഘടകങ്ങള്‍ ഉള്ളതിനാല്‍ ഗ്രീന്‍ബൗള്‍ കൂടി രംഗത്തെത്തുന്നതോടെ കേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് പ്രതാപത്തോടെ വളരാന്‍ കഴിയും.

Helpline Number – +919744600095

Website – www.greenbowl.in