ദേശീയ തലത്തിലെ ഷൂട്ടറെ ലഹരി നല്‍കി പീഡിപ്പിച്ചു; പീഡിപ്പിച്ചത് അര്‍ജുന അവാര്‍ഡ് ജേതാവായ കോച്ച്

single-img
4 December 2016

rape-generic_650x400_51467107192

ദേശീയ തലത്തിലുള്ള ഷൂട്ടറെ കോച്ച് ബലാല്‍സംഘം ചെയ്തു. ഡല്‍ഹിയിലാണ് സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹരിയാനയിലെ ഷൂട്ടര്‍ ആയ യുവതിയെ അവളുടെ പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടെ പാനീയം നല്‍കി ബോധം കെടുത്തി പീഡിപ്പിക്കുകയായിരുന്നു. കോച്ച് മുന്‍ ഒളിമ്പ്യന്‍ ഒരു അര്‍ജുന അവാര്‍ഡ് ജേതാവാണ്. കേസ് രജിസ്റ്റര്‍ ചെയതിട്ടുണ്ട്. അതേസമയം ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നാണ് ഡല്‍ഹി സ്പെഷല്‍ കമ്മീഷണര്‍ എം കെ മീന പറഞ്ഞത്.