നാട്ടിലേക്ക് പോകാനുള്ള നീണ്ട രണ്ടു വര്‍ഷത്തെ നിയമപോരാട്ടം;കോടതി നടപടികള്‍ക്കായി ഇന്ത്യക്കാരനായ തൊഴിലാളി നടന്നത് 1000 കിലോ മീറ്റര്‍.

single-img
30 November 2016

ar-161129224

അബുദാബി: നാട്ടിലേക്ക് മടങ്ങാന്‍ വിമാന ടിക്കറ്റിനുള്ള പണം പോലുമില്ലാതെ തമിഴ്നാട് സ്വദേശി ദുരിതത്തില്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ ജഗന്നാഥന്‍ സെല്‍വരാജ്(48) ആണ് സ്വദേശത്തേക്ക് മടങ്ങാനുള്ള നിയമനടപടിക്കായി ദുരിതം അനുഭവിക്കുന്നത്. ഖലീജ് ടൈംസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. നാട്ടില്‍ തിരിച്ചെത്തുന്നതിനായി സെല്‍വരാജ് രണ്ട് വര്‍ഷത്തിനുള്ളില്‍ ദുബൈയില്‍ നടന്നത് ആയിരത്തിലേറെ കിലോ മീറ്ററുകളാണ്.
ദുബൈയിലെ ലേബര്‍ ക്യാംപുകളിലൊന്നായ സോനാപ്പൂരില്‍ താമസിക്കുന്ന സെല്‍വരാജ് കോടതിയിലെ വാദത്തിനായാണ് ഇത്രയും ദൂരം കാല്‍നടയായി സഞ്ചരിച്ചത്.

ജോലിക്കായി ദുബൈയിലെത്തിയ സെല്‍വരാജിനെ അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാട്ടില്‍ പോകാന്‍ കമ്പനി അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് വര്‍ഷമായി കോടതിയില്‍ കേസ് നടക്കുന്നു. കോടതിയിലേക്ക് പോകാനായുള്ള യാത്രകൂലി പോലും കൈയിലിലാത്തതിനാല്‍, കേസ് നടക്കുന്ന ദിവസങ്ങളിലെല്ലാം സോനാപ്പൂരില്‍ നിന്നും ദുബൈയിലേക്കുള്ള ഏകദേശം 22 കിലോമീറ്റര്‍ ദൂരം ഇദ്ദേഹം രണ്ട് മണിക്കൂറുകള്‍ കൊണ്ട് നടന്നു തീര്‍ക്കും. കോടതിയില്‍ നിന്നും തിരിച്ച് വരുന്നതും നടന്ന് തന്നെയാണ്. ഈ 4 മണിക്കൂറിനുള്ളില്‍ 54 കിലോമീറ്ററോളമാണ് സെല്‍വരാജന്‍ നടക്കുന്നത്. ഇത്തരത്തില്‍ ഏതാണ്ട് 20 ലധികം പ്രാവശ്യം കോടതിയിലെത്തിയതായി സെല്‍വരാജ് പറയുന്നു.

ചൊവ്വാഴ്ചയാണ് ഖലീജ് ടൈംസിലൂടെ ഇന്ത്യന്‍ പ്രവാസിയുടെ ദുരിതം പുറം ലോകമറിഞ്ഞത്. സെല്‍വരാജിനൊപ്പം കഴിയുന്നവരാണ് മാസങ്ങളോളം തുടരുന്ന ഇദ്ദേഹത്തിന്റെ ദുരിത ജീവതം ഖലീജ് ടൈംസിനെ അറിയിച്ചത്. ജോലി നഷ്ടപ്പെട്ട സെല്‍വരാജ് സോനാപ്പൂരിലെ ലേബര്‍ ക്യാംപിലെ ഒരു പാര്‍ക്കിലാണ് ഇപ്പോള്‍ കഴിയുന്നത്. കനത്ത ചൂടിലും പൊടിക്കാറ്റിലും പെട്ട് കോടതിയിലെത്തുമ്പോഴേക്കും രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാകും. കോടതി നടപടികള്‍ കഴിഞ്ഞാല്‍ വൈകുന്നേരമാകുന്നത് വരെ കോടതി പരിസരത്തു തന്നെ കഴിച്ചു കൂട്ടും. ചൂട് കുറയുമ്പോള്‍ തിരിച്ച് നടക്കും. എന്നാല്‍ ഇനി തനിക്ക് കേസിനൊന്നും വയ്യെന്നും എങ്ങനെയെങ്കിലും വീടെത്തിയാല്‍ മതിയെന്നുമാണ് സെല്‍വരാജ് പറയുന്നത്.