ഐശ്വര്യ റായിയുടെ സൗന്ദര്യ രഹസ്യം അറിയേണ്ടേ; തടികുറയ്ക്കാന്‍ സഹായിച്ചത് ഗാര്‍സീനിയ കംപോഗിയയെന്ന് താരം

single-img
30 October 2016

aishwarya-rai-pic-image-hd
ഐശ്വര്യറായിയുടെ ഗെറ്റപ്പിനെക്കുറിച്ച് ഏറെ നാളായി എല്ലാവരും ചര്‍ച്ച ചെയ്യുന്നു. ആഷിന്റെ പ്രായം റിവേഴ്സ് ഗിയറിലായതിന്റെ രഹസ്യമാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്.

അമ്മയായ ശേഷം വണ്ണം വെച്ചതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ആഷ് കേട്ടിരുന്നു. എന്നാല്‍ ‘ഏയ് ദില്‍ ഹേ മുഷ്‌കില്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയത് മുതല്‍ ബോളിവുഡിലെ ചൂടുള്ള ചര്‍ച്ച ഐശ്വര്യറായിയുടെ ഗെറ്റപ്പിനെക്കുറിച്ചായിരുന്നു. ആഷിന്റെ പ്രായം റിവേഴ്സ് ഗിയറിലായതിന്റെ രഹസ്യമാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്.

എല്ലാവരെയും ഞെട്ടിച്ച് പഴയതിലും സുന്ദരിയായി എത്തിയ ആഷിന്റെ സൗന്ദര്യ രഹസ്യം എന്താണെന്നാണ് ഇപ്പോള്‍ എല്ലാവരും അന്വേഷിക്കുന്നത്. ആഷ് സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് ചോദിച്ച ആരാധകര്‍ക്ക് താരം തന്നെ മറുപടി നല്‍കി. ഗാര്‍സീനിയ കംപോഗിയ എന്ന വിശേഷപ്പെട്ട ഫലമാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നാണ് താരം വെളിപ്പെടുത്തിയത്.

സംഭവം നമ്മുടെ കുടംപുളിയാണ്. ശരീരത്തിലെ അമിത കൊഴുപ്പിനെ അലിയിച്ചു കളയുന്ന ഔഷധമാണ് കുടംപുളി എന്നാണ് ആഷ് പറയുന്നത്.