ഇന്ത്യയില്‍ പ്രതിവര്‍ഷം 5.5 ലക്ഷം മനുഷ്യര്‍ക്ക് തലയിലും കഴുത്തിലും കാന്‍സര്‍ ബാധിക്കുന്നതായി കണ്ടെത്തല്‍

single-img
15 October 2016

neck_364403

ന്യൂഡല്‍ഹി: കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതിനിടെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി. ഇന്ത്യയില്‍ പ്രതിവര്‍ഷം 5.5 ലക്ഷം ആളുകള്‍ക്ക് തലയിലും കഴുത്തിലും കാന്‍സര്‍ ബാധിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഈ കാര്യത്തില്‍ ലോകത്തില്‍ ആറാം സ്ഥാനത്ത് ഇന്ത്യയാണ്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) യിലെ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് 8 ലക്ഷം പേരില്‍ ക്യാന്‍സര്‍ ലക്ഷണങ്ങളുണ്ട്. അതില്‍ 5.5 ലക്ഷം ആളുകള്‍ക്കും തലയിലും കഴുത്തിലുമാണ് കാന്‍സര്‍ ബാധിച്ചിരിക്കുന്നത്.

പ്രധാനമായും ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ് രോഗങ്ങളുടെയോക്കെ മൂല കാരണങ്ങള്‍. 80 ശതമാനം പേര്‍ക്ക് പുകവലിയിലൂടെയും 75 ശതമാനം പേര്‍ക്ക് മദ്യപാനത്തിലൂടെയുമാണ് ഇത്തരത്തിലുള്ള കാന്‍സര്‍ ഉണ്ടാവുന്നതെന്നാണ് എയിംസിലെ പ്രൊഫസറും കഴുത്തിലെ ഓപ്പറേഷന്‍ മേധാവിയുമായ അലേക് താക്കര്‍ പറഞ്ഞത്.

ലക്ഷണങ്ങള്‍

* വായയിലുടെ ഭക്ഷണം ഇറക്കുമ്പോള്‍ വേദനയുണ്ടാവുന്നത്
* മുറിവുണ്ടായത് ഉണങ്ങാതിരിക്കുന്നത്.
* വായയിലോ താടിയെല്ലിലോ വീര്‍പ്പുണ്ടാവുന്നത്.
* തുടര്‍ച്ചയായി തൊണ്ടയില്‍ നീര്‍കെട്ടുണ്ടാവുന്നത്.
* മോണ, വായ, നാക്ക് എന്നിവിടങ്ങളില്‍ ചുമന്ന നിറത്തിലുള്ള പാടുകളുണ്ടാവുന്നത്.
* മുഖത്തുള്ള വീക്കം
* തുപ്പലിലും കഫത്തിലും രക്തം കാണപ്പെടുന്നത്
* ശബ്ദത്തല്‍ മാറ്റമുണ്ടാവുക
* ഭാരം കുറയുക
* തളര്‍ച്ച അനുഭവപ്പെടുക എന്നിങ്ങനെയാണ് ഇതിന്റെ ലക്ഷണങ്ങള്‍