സൗദി പൗരന്മാര്‍ക്ക് വിദേശികളെ വിവാഹം ചെയ്യാന്‍ പുതിയ നിബന്ധനങ്ങള്‍

single-img
14 October 2016

A Saudi couple visit the Riyadh Spring F

റിയാദ്: സൗദി പൗരന്മാര്‍ക്ക് വിദേശികളെ വിവാഹം ചെയ്യാന്‍ പുതിയ നിബന്ധനകളുമായി ആഭ്യന്തരമന്ത്രാലയം. ഇനി മുതല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടു കൂടി മാത്രമേ വിദേശികളെ വിവാഹം ചെയ്യാനാകൂ. അതും 40-65 വയസ്സിന് ഇടയില്‍ പ്രായമുള്ള സൗദി പുരുഷന്മാര്‍ക്കാന് വിദേശികളായ യുവതികളെ വിവാഹം ചെയ്യാന്‍ അനുമതിയുള്ളൂ. പങ്കാളിയ്ക്ക് 25 വയസ്സ് പൂര്‍ത്തിയായിരിക്കണമെന്നും പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. ഇതോടൊപ്പം വധൂ വരന്മാര്‍ തമ്മില്‍ 30 വയസിന്റെ പ്രായവ്യത്യാസം ഉണ്ടാകാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.

എന്നാല്‍, സൗദി യുവതികള്‍ക്ക് വിദേശ പുരുഷനെ വിവാഹം ചെയ്യണമെങ്കില്‍ 30നും 55നും ഇടയില്‍ പ്രായമുണ്ടാകണമെന്നും ഇയാളുടെ ആദ്യ വിവാഹമായിരിക്കണമെന്നും പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. ഇതോടൊപ്പം, സൗദിയിലോ, മാതൃരാജ്യത്തോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരോ പാരമ്പര്യ രോഗമുള്ളവരോ, വിദേശരാജ്യങ്ങളിലെ സേനയില്‍ ജോലിയുള്ളവരോ ആകരുതെന്നും മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.