ഇന്ത്യ ന്യൂസിലാന്റ് പര്യടനം പാതി വഴിയില്‍ ഉപേക്ഷിക്കാനൊരുങ്ങി ബി.സി.സി.ഐ

single-img
4 October 2016

india-vs-nz-t20-wc-2016

മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള ലോധാ കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ന്യൂസിലന്റുമായുള്ള ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര ബിസിസിഐ(ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്) റദ്ദാക്കുന്നു. ഒരു ടെസ്റ്റും അഞ്ച് ഏകദിനങ്ങളുമുള്ള പരമ്പര റദ്ദാക്കേണ്ടി വരുമെന്നാണ് മുതിര്‍ന്ന ബിസിസിഐ ബോര്‍ഡ് അംഗം വ്യക്തമാക്കിയത്. ഇതില്‍ ഏകദിന പരമ്പരയാണ് പാതിവഴിയില്‍ ഉപേക്ഷിക്കുകയെന്നാണ് അറിയുന്നത്.

പണമില്ലാതെ തങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കും. എങ്ങനെ മത്സരങ്ങള്‍ സംഘടിപ്പിക്കും. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് തമാശയല്ല. ഒരു അന്താരാഷ്ട്ര ടീമിനെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ നാണം കെടുത്തരുതെന്നും ബിസിസിഐ വ്യക്തമാക്കി. സമിതി നിര്‍ദ്ദേശങ്ങള്‍ ബിസിസിഐ പാലിക്കുന്നില്ലെന്ന് ജസ്റ്റിസ് ലോധ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.കോടതിയലക്ഷ്യ നടപടിയായി പരിഗണിച്ച് നടപടി എടുക്കുമെന്ന് സുപ്രീം കോടതി ബിസിസിഐക്ക് മൂന്നറിയിപ്പു നല്‍കിയിട്ടുണ്ട്.