ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍: മുന്‍ ചാമ്പ്യന്‍ ബാഴ്സ ഇന്നിറങ്ങും

single-img
28 September 2016

barca_1-1458657834

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണ ഇന്ന് കളത്തിലിറങ്ങും. സി ഗ്രൂപ്പില്‍ ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം രാത്രി 12.15 മുതല്‍ നടക്കുന്ന മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയ മോണ്‍ഗ്ലാബാഷെയാണ് ബാഴ്സയെ നേരിടുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സയും മോണ്‍ഗ്ലാബാഷെയും ആദ്യമായാണ് ഏറ്റുമുട്ടുന്നത്.

അതേസമയം പരുക്കുപറ്റി വിശ്രമത്തിലായ ലയണല്‍ മെസി കൂടെയില്ലാത്തത് ബാഴ്സയ്ക്ക് തിരിച്ചടിയാണ്. മെസിയെ കൂടാതെ കളിച്ച സ്പാനിഷ് ലീഗ് മത്സരത്തില്‍ ബാഴ്സ 5-0 ന് സ്പോര്‍ട്ടിംഗ് ഗിയോണിനെ തകര്‍ത്തു വിട്ടിരുന്നു. സ്വന്തം തട്ടകത്തിലാണ് കളിയെങ്കിലും സ്പാനിഷ് ക്ലബ്ബുകള്‍ക്കെതിരെ മികച്ച റെക്കോര്‍ഡില്ലാത്തത് മോണ്‍ഗ്ലാബാഷയ്ക്ക് തിരിച്ചടിയാണ്. സ്പാനിഷ് ക്ലബ്ബുകള്‍ക്ക് നേരെ നടന്ന കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണുള്ളത്.