മെസ്സിക്ക് പരിക്ക്: മൂന്നാഴ്ച വിശ്രമം; ബാര്‍സക്കും അര്‍ജന്റീനക്കും തിരിച്ചടി

single-img
23 September 2016

lionel-messi-cropped-2f65o8c0era7179x8cn1kffcq

ബാര്‍സലോണ: മെസ്സി പരിക്കുമായി കളംവിട്ടത് ബാര്‍സലോണക്കും അര്‍ജന്റീനക്കും തിരിച്ചടിയാകും. അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെയാണ് മെസ്സിക്ക് പരിക്കേറ്റത്.മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

നാളെത്തെ ബാര്‍സ-സ്പോര്‍ട്ടിങ് ഗിയോണ്‍ മത്സരം മുതല്‍ ഒക്ടോബര്‍ പത്തിനു നടക്കുന്ന അര്‍ജന്റീന-പരാഗ്വെ പോരാട്ടം ഉള്‍പ്പെടെ അടുത്ത അഞ്ചു മത്സരങ്ങള്‍ മെസ്സിക്ക് നഷ്ടമാകും.ഒക്‌ടോബര്‍ 19ന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയും മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മത്സരം വരെയാണ് മെസ്സിക്ക് വിശ്രമം.

അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ മെസ്സിക്കു നഷ്ടമാകുന്ന മത്സരങ്ങള്‍ ചാമ്പ്യന്‍സ് ലീഗില്‍ ബോറുസിയാ മൊന്‍ചെന്‍ഗ്ലാഡ്ബാഹ്, ലാ ലിഗയില്‍ സ്‌പോര്‍ട്ടിംഗ് ജിജോന്‍, സെല്‍റ്റ വിഗോ എന്നിവയ്ക്കു പുറമെ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ പെറു, പരാഗ്വേ എന്നീ രാജ്യങ്ങളുമായുള്ള മത്സരങ്ങളും ഈ പരിക്കോടെ മെസിക്ക് നഷ്ടമാവും.

2018-ലെ ലോകകപ്പിലേക്ക് ഈ മാസം ആദ്യം നടന്ന യോഗ്യതാ മത്സരത്തില്‍ വെനിസ്വേലയുമായി അര്‍ജന്റീന ഏറ്റുമുട്ടിയപ്പോഴും മെസിക്കു പരിക്കേറ്റിരുന്നു. എങ്കിലും ഈ സീസണിലെ അഞ്ചു ലാ ലിഗാ മത്സരത്തിലും മെസി കളിച്ചിരുന്നു.