സ്പാനീഷ് ലാ ലിഗ ; സിനാദിന്‍ സിദാന്റെ ചിറകിലേറി റയല്‍ മുന്നോട്ട്

single-img
21 September 2016

091916-soc-madrid-zidane-vadapt-980-high-1
മാഡ്രിഡ്:സ്പാനിഷ് ലീഗില്‍ ചരിത്രം മാറ്റി കുറിക്കാനായി റയല്‍ മാഡ്രിഡ് ഇന്ന് എത്തും.സ്വന്തം തട്ടകത്തില്‍ നിന്നു കൊണ്ട് വിയ്യാ റയലിനെ തോല്‍പ്പിച്ചാല്‍ സ്പാനീഷ് ലാ ലിഗ ചരിത്രത്തില്‍ തുടര്‍ച്ചായായി ജയം നേടുന്ന ടീമെന്ന ബഹുമതിയായിരിക്കും ലഭിക്കുക

16 ജയങ്ങളുമായി ബാഴ്സലോണയുടെ റെക്കോഡിനൊപ്പമാണ് റയാല്‍. മുന്‍പരിശീലകന്‍ റാഫേല്‍ ബെനിറ്റ്സിനു പകരക്കാരനായി എത്തിയ സിനദിന്‍ സിദാനാണ് റയാലിനെ തുടര്‍ജയങ്ങളിലേക്കു നയിക്കുന്നത്. ഈ സീസണില്‍ ലാ ലിഗയില്‍ നാലു കളികളും റയാല്‍ ജയിച്ചു. കഴിഞ്ഞ സീസണില്‍ അവസാന 12 മത്സരങ്ങളും റയാല്‍ ജയം നേടിയിരുന്നു. റെക്കോഡ് ലക്ഷ്യമിട്ട് ഇറങ്ങുന്ന റയാലിന് ആഹ്ളാദം പകരുന്നത് സാന്റിയാഗോ ബെര്‍ണാബുവില്‍ ആയാതു കൊണ്ടാവാം. വിയ്യാ റയാലിന് ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല.

അതേ സമയം കഴിഞ്ഞ ദിവസം സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗാരെത് ബെയ്ലും ഇല്ലാതെ കളിക്കാനിറങ്ങിയിട്ടും എസ് പാന്യോളിനെതിരേ മിന്നുന്ന ജയം നേടിയ ആത്മവിശ്വാസത്തിലാണ് റയാല്‍. റൊണാള്‍ഡോയും ബെയ്ലും ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് കോച്ച് സിദാന്‍ വ്യക്തമാക്കിക്കഴിഞ്ഞു.

ഇന്ത്യന്‍ സമയം രാത്രി 11:30-നാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് നാലില്‍ തത്സമയം.