ഒളിംപിക്‌സിനിടയില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സൈന നെഹ്‍വാള്‍ തിരിച്ചെത്തുന്നു

single-img
19 September 2016

Sainaഒളിംപിക്‌സിനിടയില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാഡ്‍മിന്‍റണ്‍ താരം സൈന നെഹ് വാള്‍ അടുത്ത മാസം മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന് കോച്ച് വിമല്‍ കുമാര്‍. ആരാധകര്‍ സോഷ്യല്‍ മീഡിയിലൂടെ നടത്തിയ വിമര്‍ശനങ്ങള്‍ താരത്തെ വേദനിപ്പിച്ചെന്നും വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പാണ് സൈനയുടെ ലക്ഷ്യമെന്നും വിമല്‍കുമാര്‍ പറഞ്ഞു.

ലോക റാങ്കിംഗില്‍ മുന്‍നിരക്കാരിയായ സൈന നെഹ്‍വാള്‍ റിയോ ഒളിംപിക്‌സില്‍ ഗ്രൂപ്പ് ഘട്ടംപോലും കടക്കാതെ പുറത്തായിരുന്നു. കാല്‍മുട്ടിലെ പരുക്കുമായിറങ്ങിയ സൈന യുക്രൈന്‍ താരത്തോട് തോല്‍ക്കുകയായിരുന്നു. മത്സര ശേഷം ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്‍തു. മെഡല്‍ നേടാതെ തിരികെ വന്നപ്പോള്‍ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മേടിയയിലൂടെ സൈന നേരിട്ടത്.
വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ് ആണ് സൈന ലക്‌ഷ്യം വയ്ക്കുന്നതെന്ന് കോച്ച് പറഞ്ഞു.