ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ നിരസിച്ച് യോഗേശ്വര്‍ ദത്ത്: മെഡല്‍ റഷ്യന്‍ താരത്തിന്റെ കുടുംബത്തിന് സൂക്ഷിക്കാം

single-img
31 August 2016

14139206_591383037737069_1223661544_oലണ്‍ന്‍ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ സ്വീകരിക്കാന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് വിസമ്മതിച്ചു. മെഡല്‍ റഷ്യന്‍ താരത്തിന്റെ കുടുംബത്തിന് തന്നെ സൂക്ഷിക്കാമെന്നാണ് യോഗേശ്വര്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ലണ്‍ന്‍ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ റഷ്യയുടെ ബേസിക് കുദുഖോവ് ഉത്തേജകം ഉപയോഗിച്ചതിന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നാണ് യോഗേശ്വറിന്റെ വെങ്കലം വെള്ളിയായത്.
നാലു തവണ ലോക ചാംപ്യനും രണ്ടു തവണ ഒളിംപിക് ചാംപ്യനുമായിരുന്ന കുഡുഖോവ് 2013 ലുണ്ടായ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തോടുള്ള ആദരവായാണ് യോഗേശ്വര്‍ മെഡല്‍ നിരസിച്ചത്.

റിയോ ഒളിംപിക്‌സിന് മുന്നോടിയായാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി വീണ്ടും ഉത്തേജക മരുന്നു പരിശോധന നടത്തിയത്. ലണ്ടന്‍ ഒളിംപിക്‌സ് സമയത്ത് ശേഖരിച്ച സാംപിളാണ് ഇതിനായി ഉപയോഗിച്ചത്. കുഡുഖോവ് ഉള്‍പ്പെടെ അഞ്ചു ഗുസ്തി താരങ്ങള്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.