റിയോ ഒളിംപിക്‌സിലെ ഈജിപിറ്റും ജർമ്മനിയും തമ്മിലുള്ള ബീച്ച് വോളി രണ്ട് സംസ്ക്കാരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയായി;ബിക്കിനി ധരിച്ചെത്തിയ ജർമ്മൻ താരങ്ങൾക്കെതിരേ ഈജിപിഷ്യൻ യുവതി മത്സരിച്ചത് ശിരോവസ്ത്രവും ധരിച്ച്

single-img
9 August 2016

36FBD12C00000578-0-image-a-1_1470641618986
ഒളിംപിക്‌സിലെ ഏറ്റവും ഗ്ലാമറസായ കളിയാണ് ബീച്ച് വോളി.എന്നാൽ റിയോ ഒളിംപിക്‌സിലെ ഈജിപിറ്റും ജർമ്മനിയും തമ്മിലുള്ള ബീച്ച് വോളി രണ്ട് സംസ്ക്കാരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയായി മാറി.ബിക്കിനി അണിഞ്ഞെത്തിയ ജർമ്മൻ ടീമിനെതിരേ ഈജിപിഷ്യൻ യുവതികളായ ഡോവ എല്‍ഗോബാഷി മത്സരിച്ചത് ഹിജാബും ലെഗ്ഗിന്‍സും ധരിച്ച്.ടീമംഗമായ നാദ മേവാദും ലെഗ്ഗിന്‍സും ഫുൾസ്ലീവ് വസ്ത്രവും ധരിച്ചാണു കളത്തിലിറങ്ങിയത്

36FE001100000578-0-image-a-15_14706417020762012 ലണ്ടൻ ഓളിമ്പിക്സ് മുതലാണു ഫുൾ സ്ലീവ് ഡ്രസ് ധരിയ്ക്കാനും ഹിജാബ് ധരിച്ച് മത്സരത്തിൽ പങ്കെടുക്കാനും അന്താരാഷ്ട്ര വോളിബോൾ ഫെഡറേഷൻ അനുവാദം നൽകിയത്.നിയമം ലഘൂകരിച്ചതിന്റെ ആനുകൂല്യം മുതലെടുത്താണ് ഇവര്‍ക്ക് ഹിജാബ് ധരിച്ച് കളിക്കാനായത്. കൂടുതല്‍ രാജ്യങ്ങളെയും താരങ്ങളെയും ഉള്‍ക്കൊള്ളിക്കാനായിട്ടായിരുന്നു നിയമം ലഘൂകരിച്ചത്. ആനൂകൂല്യം മുതലെടുത്ത് ഈജിപ്തിലെ പുരുഷ വനിതാ ടീം ബീച്ച് വോളിയില്‍ മാറ്റുരയ്ക്കാനെത്തി.

36FC213600000578-0-image-a-2_1470641631742
ജര്‍മനിക്കെതിരെ മത്സരത്തിനിറങ്ങിയ ഡോവയും കൂട്ടുകാരി നാഡ മേവാദും നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും (12-21, 15-21) രണ്ട് സംസ്ക്കാരങ്ങൾ തമ്മിലുള്ള പോരാട്ടം എന്ന നിലയിൽ മാധ്യമങ്ങളിൽ വാർത്തയായി.റിയോയില്‍ 169 ടീമുകള്‍ ബീച്ച് വോളി മത്സരത്തിനിറങ്ങുന്നുണ്ട്.