കർക്കിടകത്തിൽ നാട്ടുവിഭവങ്ങൾ.

single-img
1 August 2016

10ram01

ഭൂമിയെ ചുട്ടുപൊള്ളിക്കുകയും നദികളെ ശൂന്യമാക്കുകയും ചെയ്യുന്ന ഗ്രിഷ്മ ഋതുവിന്‌ ശേഷം വരുന്ന മഴ മനുഷ്യമനസ്സിന് കുളിർമതരുന്നതെങ്കിലും ധാരാളം രോഗങ്ങളും ആരോഗ്യപ്രശ്നങ്ങൾ കുടി നൽകും.കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണം വർഷം മുഴുവൻ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നു.

ആരോഗ്യം സംരക്ഷിക്കുന്ന നാടൻ  വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ
1.മത്തയില തോരൻ
മത്തയില കഴുകി പൊടിയായി അരിഞ്ഞത്,തേങ്ങാ ചിരകിയത്, മഞ്ഞൾപ്പൊടി,പച്ചമുളക്,ഉള്ളി അരിഞ്ഞത് ഇവയുടെ കൂടെ പാകത്തിന് ഉപ്പും ചേർത്തു വേവിച്ചെടുക്കുക.ശേഷം എണ്ണ താളിച്ചു ചേർക്കുക
2.തഴുതാമയില തോരൻ
തഴുതാമയില അരിഞ്ഞത്,തേങ്ങാ ചിരകിയത്,,പച്ചമുളക്,മഞ്ഞൾപ്പൊടി,ഉള്ളി, ആവിശ്യത്തിന് ഉപ്പും ചേർത്തു വേവിക്കുക
3.തവിടട
ഉണക്കത്തവിട് ,ശർക്കര,കുരുമുളക് പൊടി,തേങ്ങാ ചിരകിയത്,ഉപ്പ്‌,എന്നിവ പാകത്തിന് വെള്ളം ചേർത്ത് കുഴച്ചു വാഴയിലയിൽ പരത്തി കനലിൽ ചുട്ടെടുക്കുക.
4.വെണ്ടക്ക സൂപ്പ്
മൂക്കാത്ത വെണ്ടക്ക അരിഞ്ഞത് വെള്ളം ഒഴിച്ചു വേവിച്ചതിനു ശേഷം പകുതി വെള്ളം ബാക്കിയാക്കി വെണ്ടക്ക പിഴിഞ്ഞ് മാറ്റുക,ഇതിലേയ്ക്കു നെയ്യിൽ താളിച്ച കടുകും,കറിവേപ്പിലയും,ചുവന്നുള്ളിയും ചേർക്കുക ,ആവിശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും,ജീരകപൊടിയും ചേർത്തിളക്കി ഉപയോഗിക്കുക.
5.നറുനീണ്ടി അട
നറുനീണ്ടി ഉണക്കിപൊടിച്ചതും,ഉണക്കലരി പൊടിച്ചതും,തേങ്ങാ,ഏലക്ക പൊടി,ജീരകപ്പൊടി,ഉപ്പ്‌ ,ശർക്കര,ഇവയെല്ലാം ചേർത്ത് കുഴച്ചു വാഴയിലയിൽ പരത്തി കനലിൽ ചുട്ടെടുക്കുക