തൊഴിൽ പ്രതിസന്ധി രൂക്ഷം;ഒമാനിൽ കൂട്ട പിരിച്ചുവിടൽ

single-img
1 August 2016

3220343833

സൗദി അറേബ്യയ്ക്കു പിന്നാലെ ഒമാനിലും തൊഴിൽ പ്രതിസന്ധി രൂക്ഷം. സർക്കാർ ആശുപത്രികളിലെ സ്വദേശികളല്ലാത നഴ്സുമാരെ പിരിച്ചുവിടാനുള്ള നോട്ടിസ് നൽകി. 48 മലയാളികൾ ഉൾപ്പെടെ 76 പേർക്കാണ് നോട്ടിസ്. ഇന്നു മുതൽ ജോലിയിൽ പ്രവേശിക്കേണ്ടെന്നാണ് നോട്ടീസിൽ പറയുന്നത് . സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ കുട്ടപിരിച്ചുവിടൽ.

കലാവിധിയായി നൽകിയിരുന്ന 90 ദിവസം ഇന്ന് അവസാനിക്കുകയാണ്.അടുത്ത എട്ടു ദിവസത്തിനുള്ളിൽ ഇവിടെനിന്നും പോകണമെന്നാണ് നിർദ്ദേശം.ഗൾഫിലെ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടാൻ നോർക്ക സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. നിതാഖാത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി പതിനായിരത്തിലധികം ഇന്ത്യക്കാർക്കാണ് സൗദി അറേബ്യയിൽ ജോലി നഷ്ടമയത്. ഇക്കാമ പോലും കൈവശമില്ലാത്തതിനാൽ ഇവർക്കു നാട്ടിലേക്കു മടങ്ങാൻ സാധിക്കുന്നില്ല. എംബസി, മലയാളി സംഘടനകള്‍, എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് അടിയന്തിര നടപെടിയെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

സൗദിയിൽ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്.  തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനു നേതൃത്വം നല്‍കാന്‍ വിദേശകാര്യമന്ത്രി വി.കെ.സിങ് സൗദിയിലെത്തും.