കുങ്കുമപ്പൂ ഗർഭിണികൾക്ക് നൽകുന്ന ആരോഗ്യ ഗുണങ്ങളെപറ്റി പരിചയപ്പെടാം

Benefits-of-Saffron-During-Pregnancy-When-to-Takeചർമ്മത്തിന് നിറവും തിളക്കവും ലഭിക്കാൻ പൊതുവെ എല്ലാവരും ഉപയോഗിക്കുന്ന ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമാണ് കുങ്കുമപൂവ്.കുഞ്ഞിന് നിറം ഉണ്ടാകാൻ ഗർഭിണികൾ ഇത് കഴിക്കുന്നത് നല്ലതാണെന്നാണ് പൊതുവെയുള്ള ഒരു വിശ്വാസം.എന്നാൽ, ഗവേഷകർ ആരും തന്നെ ഇതിന് ഇത്തരത്തിലുള്ളൊരു സവിശേഷത ഉണ്ടെന്ന് ഇന്നേവരെ പറഞ്ഞിട്ടില്ല.നേരെമറിച്ചു,തയാമിന്റെയും റിബോഫ്ളാവിന്റെയും സാന്നിദ്ധ്യം ഇതിനെ മികച്ച ഔഷധ മൂല്യമുള്ളതാക്കി തീർക്കുന്നു. ഗർഭിണികൾ കുങ്കുമപ്പൂ കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ എന്തോക്കെയാണെന്ന് നോക്കാം.

1.കണ്ണിന്റെ ആരോഗ്യം

കേസർ എന്നും അറിയപ്പെടുന്ന കുങ്കുമപ്പൂ കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതാണ്.ഗർഭകാലത്തു ഇത് കഴിക്കുന്നത് കാഴ്ച ശക്തി മെച്ചപ്പെടുത്താനും തിമിരം ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുവാനും സഹായിക്കുന്നു.

2.വൃക്ക,കരൾ പ്രശ്നങ്ങൾക്ക്

നല്ല സുഗന്ധമുള്ള കുങ്കുമപ്പൂ ആരോഗ്യത്തിനും ചർമ്മത്തിന്റെ നിറത്തിനും മികച്ചതാണ്.രക്തത്തെ ശുദ്ധീകരിക്കുന്ന ഇവ വൃക്ക,കരൾ,മൂത്രാശയം എന്നിവയ്ക്ക് ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമാണ്.

3.ദഹനം

ശരീരത്തിന്റെ എല്ലാ ഭാഗത്തും സമാനമായി രക്തം എത്തിച്ചു ഗർഭിണികളുടെ ദഹനവും വിശപ്പും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.ഒരു പാളി അല്ലെങ്കിൽ ആവരണം രൂപപ്പെടുത്തി വയറ്റിലുണ്ടാകുന്ന അസിഡിറ്റി ഭേദമാക്കാൻ ഇവ സഹായിക്കും.

4.വയർ വേദന

ഗർഭിണികളിലെ പാൽ ഉൽപ്പാദനം ഉയർത്താനും വയറു വേദനയ്ക്ക് ആശ്വാസം ലഭിക്കാനും ഇത് മികച്ചതാണ്.ഞരമ്പ് വലിച്ചിലിനെ പ്രതിരോധിക്കാനുള്ള ഇവയുടെ ശേഷി വയറു വേദനയ്ക്ക് ആശ്വാസം പകരം കഴിയും.

5. കുഞ്ഞിന്റെ അനക്കം

അഞ്ച് മാസത്തിന് ശേഷം പാലിൽ കുങ്കുമപ്പൂ ചേർത്ത് കഴിക്കുന്നത് കുഞ്ഞിന്റെ അനക്കം എളുപ്പം മനസിലാക്കാൻ സഹായിക്കും.

6.രക്ത സമ്മർദ്ദം

സ്ത്രീകളുടെ മനോനിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടവും രക്ത സമ്മർദ്ദവും കുറയ്ക്കാൻ പാലിൽ 3-4 കുങ്കുമപ്പൂ ഇഴകൾ ഇട്ട് കുടിക്കാൻ നിർദ്ദേശിക്കുന്നുണ്ട്.പേശികൾക്ക് അയവ് നൽകുന്ന ഇവ പലതരം പ്രശനങ്ങൾക്ക് ആശ്വാസമാണ്.