അടുക്കളയിലെ ഫസ്റ്റ് എയ്ഡ് ബോക്സ്

single-img
14 July 2016

lemon-ginger-mask

 

ജീരകം.
ആന്റി ഓക്സിഡന്റ് ഗുണമുള്ളതിനാൽ ജീരകം ആരോഗ്യ ജീവിതത്തിനു ഗുണപ്രദം.ജീരകം ഇട്ട് തിളപ്പിച്ച വെള്ളം നീർവീക്കം കുറയ്ക്കുന്നു.ഇരുമ്പ്, കാൽസ്യം,മാംഗനീസ്,പൊട്ടാസ്യം,സെറിനിയം,സിങ്ക് തുടങ്ങിയ പോഷകങ്ങൾ ജീരകത്തിലുണ്ട്.ദഹനക്കേട്,അതിസാരം ,അസിഡിറ്റി,വയറുവേദന,ജലദോഷം,ചുമ,പനി,തൊണ്ട പഴുപ്പ്  തുങ്ങിയവയുടെ ചികിത്സക്ക് ജീരകം ഗുണപ്രദമാണ്. ഗർഭിണികളുടെ ആരോഗ്യത്തിനു ജീരകം ഉത്തമമാണ് .സ്തനം,കുടൽ എന്നിവയിലെ കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിനും ജീരകം ഫലപ്രദമാണ്.
തേൻ.
അടുക്കളയിലെ പതിവ് പൊള്ളലിന് അല്പം തേൻ കരുതിയാൽ അതു മരുന്നാകും.ആന്റി സെപ്റ്റിക്കാണ് തേൻ,അതിനാൽ മുറിവുണക്കുകയും അണുബാധ ഫംഗസ്  തുടങ്ങിയവയെ ചെറുക്കുന്നു.ചുമ,തൊണ്ടയിലെ അണുബാധ ആമാശയ അൾസർ തുടങ്ങിയവയുടെ ചികിത്സക്ക് ഗുണപ്രദം.തേനിൽ കാർബോ ഹൈഡ്രേറ്റ് ധാരാളം ഉള്ളതിനാൽ പേശികൾക്ക് ഉണർവ് പ്രധാനം ചെയ്യുന്നു.
ഇഞ്ചി .
വൈറസ് ,ബാക്ടീരിയ ,ഫംഗസ് തുടങ്ങിയ രോഗകാരികളെ തുരത്തുന്നതിനു ഇഞ്ചി സഹായകം.ആന്റി സെപ്റ്റിക് ആണ് ഇഞ്ചി.നീർവീക്കം തടയുന്നതിനായി ആന്റി ഇൻഫ്ളമേറ്ററിയുമാണ്.ആമാശയത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ ചികിത്സിക്കാൻ ഇഞ്ചി ഉപയോഗിക്കാം.ആമാശയ സ്തംഭനം,ദഹനക്കേട്,മനം പുരട്ടൽ എന്നിവയുടെ ചികിത്സക്ക് സഹായകം.
നാരങ്ങാ.
അടുക്കളയിൽ നാലു ചെറുനാരങ്ങാ എപ്പോഴും കരുതണം.ആന്റി ഓക്സിഡന്റുകൾ ഇവയിൽ  ധാരാളമാണ്.വയറിളക്കമുണ്ടായാൽ തേയില വെള്ളത്തിൽ നാരങ്ങാ നീര് ചേർത്ത് കഴിച്ചാൽ ഫലം ഉറപ്പ്.ചെറു ചൂട് വെള്ളത്തിൽ നാരങ്ങാ നീരും ഇഞ്ചി നീരും ഉപ്പും ചേർത്ത് കവിളിൽ കൊണ്ടാൽ തൊണ്ടയിലെ അസ്വസ്ഥതകൾക്ക് ശമനം ഉണ്ടാകും.