കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ

single-img
12 July 2016

curryഭക്ഷണത്തിന് രുചിയും മണവും നൽകാൻ ഉപയോഗിക്കുന്ന കറിവേപ്പില ആരുംതന്നെ കഴിക്കാറില്ല.മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്നു പറയുന്നത് പോലെയാണ് കറിവേപ്പിലയുടെ കാര്യവും.കറിവേപ്പിലയുടെ ഗുണങ്ങൾ ആർക്കും അറിയില്ല എന്നതാണ് വസ്തുത.

വളെരെയധികം ഗുണമേന്മ ഏറിയ ഒറ്റ മൂലിയാണ് കറിവേപ്പില.ഇത് അഴകിനും ആരോഗ്യത്തിനും വളരെ നല്ലതാണ്.കിഡ്നി പ്രേശ്നങ്ങൾ,കണ്ണ് രോഗങ്ങൾ,അകാലനര,ദഹന സംബന്ധമായ അസുഖങ്ങൾ,മുടികൊഴിച്ചിൽ,അസിഡിറ്റി,തുടങ്ങി എല്ലാ രോഗങ്ങൾക്കും ഉള്ള പ്രതിവിധിയാണ് കറിവേപ്പില.പച്ചയ്ക്ക് ചവച്ചു തിന്നുകയോ അല്ലെങ്കിൽ മോരിൽ അരച്ചു കുടിക്കുകയോ ചെയ്യാം.

ജീവകം എ ധാരാളം ഉള്ളതിനാലും ആരോഗ്യ ഗുണങ്ങൾ ഒരുപാട് ഉള്ളതിനാലും തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികകളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമാണ്.നേത്ര രോഗങ്ങൾ,മുടികൊഴിച്ചിൽ,വയറു സംബന്ധമായ രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം കറിവേപ്പില ഉത്തമമാണ്.ആഹാരങ്ങളിൽ നിന്നും പലരും എടുത്തുകളയാറുള്ള ഈ ഔഷധ ഇലയുടെ ഗുണങ്ങൾ ഇനിയെങ്കിലും നാം മനസിലാക്കേണ്ടതുണ്ട്.