ജമന്തി എണ്ണയുടെ ആരോഗ്യഗുണങ്ങൾ.

QjhEMjRGNTY5MDA3REEwMDkzN0Y6MWQ1MzEzYmZmNjM5OTE5Zjk3ZDdhNTEwYzY4YTIxZDU6Ojo6OjA= (1)

ജമന്തിയുടെ ദളങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ജമന്തി എണ്ണ വളരെ ഫലപ്രദമായ ഒന്നാണ് . പുരാതന ഈജിപ്തിൽ ഈ പൂവ് മാതാവിനുള്ള ബഹുമാനാർത്ഥം ഉപയോഗിച്ചിരുന്നു . മാരിഗോൾഡ് എണ്ണയ്ക്ക് മുറിവ് ഉണക്കാനുള്ള
കഴിവുണ്ട് .പേശികളിലെ ഉളുക്കും ചതവും മുഖേനയുള്ള വീക്കം തടയാൻ ഈ എണ്ണയ്ക്ക് കഴിയും. അശ്വഗന്ധയെ വിശ്വസിയ്ക്കാം, ക്യാന്സര് പേടിയ്ക്കും

 
ത്വക്ക് രോഗങ്ങളായ സോറിയാസിസ് ,ഡെർമാറ്റിറ്റ്സ് ,എക്സെമ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാൻ കലേണ്ടുല എണ്ണയ്ക്ക് കഴിയും .ത്വക്ക് രോഗങ്ങൾക്കും ഇതൊരു പരിഹാരമാണ് .ചിൽബ്ലയിൻസ്,കാലിലെ അൾസർ ,വെരികോസ് വെയിൻ എന്നിവയുടെ ചികിത്സയ്ക്കും ഇതു ഫലപ്രദമാണ് . ചെറിയ മുറിവുകൾക്കും .ഷഡ്പദങ്ങളുടെ കടി ,മുഖക്കുരു തുടങ്ങിയവയുടെ ശമനത്തിനും കലേണ്ടുല എണ്ണ നല്ലതാണ് .
ഇതു ആന്റി ഫംഗസ് ആയി പ്രവർത്തിക്കുന്നതിനാൽ അത്ലറ്റിക് ഫൂട്ട് , വിരകൾ തുടങ്ങിയവയുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്നു. സെൻസിറ്റീവ് ആയ ചർമ്മത്തിന് ഇതു വളരെ നല്ലതാണ് .വരണ്ടതും ,പൊട്ടിയതുമായ ചർമ്മത്തിന് മോയിസ്ച്യുറൈസർ ആയി ഇതു പ്രവർത്തിക്കുന്നു .ഡയപ്പർ റാഷിനും ഇതു ഗുണപ്രദമാണ് .
ഇതു പരമ്പരാഗതമായി മലബന്ധം ,വയറുവേദന ,ദഹനവ്യവസ്ഥയിലെ രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു .കരൾ ,പിത്താശയ രോഗങ്ങൾക്കും ഇതു ഉപയോഗിക്കുന്നു .