വണ്ണം  കുറയ്ക്കണോ എങ്കിൽ കറ്റാർവാഴയെ കുട്ടുപിടിച്ചോളൂ.

single-img
30 June 2016

Glass-of-aloe-vera-juice-1

നമ്മുടെ തൊടികളിലും മറ്റും അലക്ഷ്യമായി വളരുന്ന കറ്റാർവാഴ കോടികൾ മുടക്കുമുതലുള്ള സൗന്ദര്യവർദ്ധക വിപണിയെ പിടിച്ചുനിർത്താൻ സഹായിക്കുന്ന കുഞ്ഞു ചെടിയാണ്. എങ്ങനെയാണെന്നല്ലേ? കറ്റാർവാഴയുടെ ജെൽ നല്ല  ഒന്നാതരം സൗന്ദര്യവർദ്ധക  ഉപാധിയാണ്  ഇത് സംസ്കരിച്ചും  അല്ലാതെയും ധാരാളം ഉത്പ്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നുണ്ട് .96% വെള്ളമുള്ള കറ്റാർവാഴപ്പോളയിൽ നിന്നുള്ള ജെൽ നേരിട്ട് മുടിയിലും മുഖത്തും ഉപയോഗിക്കാവുന്നതാണ്.വിറ്റാമിൻ A ,B ,C ,E യുടെയും ധാരാളം അമിനൊ ആസിഡുകളുടെയും കലവറയാണ് കറ്റാർവാഴ.ശരീരഭാരം കുറയ്ക്കാൻ  സഹായിക്കുന്ന പ്രകൃതിദത്തമായ “അത്ഭുത ദ്രാവകമാണ്” കറ്റാർവാഴയുടെ നീര്.

സൗന്ദര്യ സംരക്ഷണവും കറ്റാർവാഴയും.

കറ്റാർവാഴയുടെ ജെൽ മുഖത്തു തേച്ചുപിടിപ്പിച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക പുത്തനുണർവുകിട്ടുന്നതിനും മുഖം തിളങ്ങുന്നതിനും ഇത് സഹായിക്കും.വരണ്ട ചർമ്മമുള്ളവർക്കു ആഴ്ചയിൽ ഒരിക്കൽ ആലോവേര മാസ്ക്  ഇടുന്നതു ചർമ്മം മൃദുലമാകാൻ സഹായിക്കും.കറ്റാർവാഴയുടെ ജെല്ലും  പഞ്ചസാരയും ചേർത്ത മുഖത്തു പതിയെ മസ്സാജ് ചെയ്യുന്നത് നിർജീവമായ കോശങ്ങളെ അകറ്റാൻ സഹായിക്കുന്നു. മുഖത്തുണ്ടാകുന്ന  ചുളിവുകൾ അകറ്റാൻ ഈ ജെൽ നല്ലരു ടോണിക് ആണ് .

വണ്ണമുള്ളതാണോ നിങ്ങളെ അലട്ടുന്ന പ്രശനം??

കറ്റാർവാഴയുടെ നീര് ദിവസവും വെറും വയറ്റിൽ കുടിക്കുന്നത് ദഹനശക്തി വര്ധിപ്പിക്കുന്നതിനൊപ്പം ഭാരവും നിയന്ത്രിച്ചുനിർത്തുന്നു . കറ്റാർവാഴയുടെ നീരിന്‌കൈപ്പും ചവര്പ്പുമായതുകൊണ്ട് ഏതെങ്കിലുമൊരു പഴത്തിന്റെ കൂടെ മിക്‌സിയിൽ ഇട്ടു ജ്യൂസ് ആയി കുടിക്കുന്നതാണ് നല്ലത് .ഇതിനോടൊപ്പം തേനും ചേർത്തു കുടിക്കുന്നത് ആരോഗ്യം വർധിപ്പിക്കുന്നു.

മുടിയഴകിനു കറ്റാർവാഴ.

കറ്റാർവാഴപ്പോളയുടെ നീര് മുടിയിൽ തേച്ചുപിടിപ്പിച്ചു മസ്സാജ് ചെയ്യുന്നത് തലയ്ക്കുകുളിർമ്മ കിട്ടാൻ സഹായിക്കും ഇത് മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്ന . അഴ്ച്ചയിൽ ഒരിക്കൽ ആലോവേര മാസ്ക് തലയിൽ  പുരട്ടുന്നത് മുടിയുടെ കട്ടി കുടുന്നതിനും മുടി കൊഴിച്ചിൽ   തടയുന്നതിനും  സഹായിക്കുന്നു.