ചായയും കാപ്പിയും ചൂടോടെ കുടിയ്ക്കുന്നവർ സൂക്ഷിയ്ക്കുക;ചൂടുള്ള പാനിയങ്ങള്‍ ക്യാന്‍സറിന് കാരണമാകുമെന്ന് പഠനം

single-img
20 June 2016

hotcoffeeലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗത്തിന്റെ പുതിയ പഠനപ്രകാരം, വളരെ ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്നത് അന്നനാള അര്‍ബുദത്തിന് കാരണമാകാമെന്ന് കണ്ടെത്തി. അന്താരാഷ്ട്ര ഗവേഷക സംഘടനയുടെ വര്‍ക്കിംഗ് ഗ്രൂപ്പായ IARC യിലെ 23 ശാസ്ത്രജ്ഞര്‍ നടത്തിയ സാക്രമിക പഠനത്തിലാണ് കണ്ടെത്തല്‍ 65 ഡിഗ്രിയിൽ കൂടുതല്‍ ചൂടുള്ള ചായ, കാപ്പി പോലുള്ള പാനിയങ്ങള്‍ കുടിക്കുന്നത് അന്നനാള അര്‍ബുദത്തിന് കാരണമാകുമെന്ന് ഇവര്‍പറയുന്നു.
65 ഡിഗ്രിയ്ക്ക് മുകളില്‍ ചൂടുള്ള ചായ, പാനിയങ്ങള്‍ ഒരുപക്ഷേ മനുഷ്യന് ഹാനികരമാണ്. സൗത്ത് അമേരിക്കയിലെ ഉയര്‍ന്ന താപനില ഇല്ലാത്ത കഫിന്‍സ് സമ്പുഷ്ടപാനിയവും അര്‍ബുദത്തിന് കാരണമാകുമെന്നും (1991 നടത്തിയ പഠനത്തില്‍ വിലയിരുത്തുന്നു. എന്നിരുന്നാലും ഏജന്‍സിക്ക് ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും പഠനങ്ങളിലൂടെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല.