ദേശീയ യൂത്ത് അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ അനുമോള്‍ തമ്പിക്ക് റെക്കോര്‍ഡോടെ സ്വര്‍ണം

single-img
26 May 2016

anumol-thampi

13ാമത് ദേശീയ യൂത്ത് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ സ്വർണം. പെൺകുട്ടികളുടെ 3000 മീറ്റർ ഒാട്ടത്തിൽ കേരളത്തിന്‍റെ അനുമോൾ തമ്പിയാണ് സ്വർണം നേടിയത്.

ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയാണ് അനുമോള്‍. കഴിഞ്ഞ വര്‍ഷം നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. 2014-ലെ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ വെള്ളിമെഡലും ദോഹയില്‍ നടന്ന യൂത്ത് ഏഷ്യന്‍ മീറ്റില്‍ വെങ്കലവും നേടി തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

ആൺകുട്ടികളുടെ 3000 മീറ്റർ ഒാട്ടത്തിൽ തമിഴ്നാടിന്‍റെ ബഹാദൂർ പട്ടേൽ സ്വർണം നേടി. ഈ ഇനത്തിൽ മത്സരിച്ച കേരളത്തിന്‍റെ പി.എൻ അജിത്ത് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.