ഏറ്റവും ആരോഗ്യകരമായിട്ടുള്ള പാനീയങ്ങളിലൊന്നായാണ് കരിക്കിൻവെള്ളം അറിയപ്പെടുന്നത്;എന്നാൽ കരിക്കിൻ വെള്ളം അമിതമായാലോ?

single-img
16 May 2016

tender-coconut-juice-extractor-500x500 (1)

 

ഏറ്റവും ആരോഗ്യകരമായിട്ടുള്ള പാനീയങ്ങളിലൊന്നായാണ് കരിക്കിൻവെള്ളം അറിയപ്പെടുന്നത്. ആർക്കാണിത് കുടിക്കാൻ ഇഷ്ടമല്ലാത്തത്?എന്നാൽ അമിതമായാൽ അമൃതും വിഷമാണ് . ഒരുപാട് കുടിച്ചാൽ കരിക്കിൻ വെള്ളത്തിന്‌ ചില ദോഷ ഫലങ്ങളുണ്ട്

 

 

ശരീരത്തിലെ കലോറികളുടെ അളവ് കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർ അധികം കരിക്കിൻ വെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലത് പല സ്പോര്ട്സ് ഡ്രിങ്കുകളുടെയും ജ്യുസുകളുടെയും അത്ര പഞ്ചസാര ഇതിലില്ലെങ്കിലും കലോറികളിലെക്ക് ഇത് സംഭാവന ചെയ്യും.

 

 

ഇതിൽ പഞ്ചസാരയുടെ അളവ് കുറവാണെങ്കിലും കാർബോഹൈഡ്രെറ്റുകളും ഊർജ്ജവും കൂടുതലാണ്.രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ഉള്ളവർ ദിവസവും കരിക്കിൻ വെള്ളം കുടിക്കരുത്.

 

കരിക്കിൻ വെള്ളത്തിൽ സോഡിയത്തിന്റെ അളവ് കൂടുതലാണ്.അതിനാൽ ഉയർന്ന രക്തസമ്മർദ്ദമുള്ളവർ കഴിവതും കരിക്കിൻ വെള്ളം കുടിക്കരുത്. രക്തസമ്മർദ്ദം കൂടിയേക്കാം.