രാത്രി ഷിഫ്റ്റ്‌ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം.

single-img
16 May 2016

womenemployee-klmH--621x414@LiveMint

 
ചാക്രികമായ രാത്രി ഷിഫ്റ്റുകൾ ഒരു സ്ത്രീയുടെ ഹൃദ്രോഗസാധ്യത കൂട്ടിയേക്കാം എന്ന് പുതിയൊരു പഠനം പറയുന്നു.
പത്തു വർഷത്തോളം ചാക്രികമായ രാത്രി ഷിഫ്റ്റ്‌ ജോലികളിൽ ഏർപ്പെട്ടവർക്ക് കൊറോണറി ഹൃദ്രോഗം വരാനുള്ള സാധ്യത 15 മുതൽ 18 ശതമാനം വരെ കൂടുന്നു എന്നാണു അമേരിക്കൻ ജേർണലായ ‘ജമ’യിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.ഏറ്റവും സാധാരണമായി കാണപ്പെടുന്ന ഹൃദ്രോഗമാണ് കൊറോണറി ഹൃദ്രോഗം .(CHD )
ഇതിനു സാധ്യത കൂട്ടുന്ന മറ്റു ഘടകങ്ങൾ പുകവലി, അനാരോഗ്യകരമായ ഭക്ഷണം, ശരീരം അനങ്ങാതിരിക്കുക,കൂടിയ ബോഡി മാസ്സ് ഇൻഡക്സ് മുതലായവയാണ്.

 
“ഈ സാധ്യതകളൊക്കെ നിയന്ത്രിച്ചിട്ടുംCHD യുടെ സാധ്യത രാത്രി ഷിഫ്റ്റ്‌ ജോലി ചെയ്യാറുള്ളവരിൽ കൂടുന്നതായി കണ്ടു ” യു എസ് ബ്രിഗ്ഹാം ആൻഡ്‌ വിമൻസ് ഹോസ്പിറ്റലിൽ നിന്ന് സെലിൻ വെറ്റർ പറയുന്നു.
240,000 പെൺനേഴ്സുമാരെ 24 വർഷത്തോളം നിരീക്ഷിച്ച് ലഭിച്ച വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്.ഇതിൽ 189,000പേർ മാസത്തിൽ 3 നൈറ്റ്‌ ഷിഫ്റ്റ് എങ്കിലും ചെയ്യുന്നവരാണ്.
ഹൃദ്രോഗ സാധ്യത വര്ധിപ്പിക്കുന്ന ഘടകങ്ങളെ പറ്റി ഓരോ 2-4 വർഷങ്ങൾക്കിടയിലും ചോദ്യാവലി നല്കി വിവരങ്ങൾ ശേഖരിച്ചു.ഈ 24 വർഷങ്ങൾക്കിടയിൽ 10,000ത്തിലധികം പുതിയ CHD കേസുകൾ ഉണ്ടായി. ശാസ്ത്രജ്ഞരുടെ വിശകലനമനുസരിച്ച് നൈറ്റ്‌ ഷിഫ്റ്റ്‌ ജോലി ചെയ്യുന്ന വർഷങ്ങൾ കൂടും തോറും CHDയ്ക്കുള്ള സാധ്യത മെല്ലെ കൂടിവരികയാണ്.മാത്രമല്ല, രാത്രി ഷിഫ്റ്റ്‌ നിർത്തി കാലങ്ങൾ കഴിയും തോറും ഈ ഹൃദ്രോഗ സാധ്യത കുറഞ്ഞു വരുന്നതായും കണ്ടിട്ടുണ്ട്