ടീമില്‍ ഇടം നേടണമെങ്കില്‍ ചില ‘വിട്ടുവീഴ്ച’കൾ:ടീം അംഗങ്ങളെ പരിശീലകനും സെക്രട്ടറിയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍

single-img
13 May 2016

sona1

 

ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നുവെന്ന് മുന്‍ കാപ്റ്റന്‍ സോന ചൗധരിയുടെ വെളിപ്പെടുത്തൽ. ‘ഗെയിം ഇന്‍ ഗെയിം’ എന്ന തന്റെ പുസ്തകത്തിലാണ് അവര്‍ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്.

 

ടീമില്‍ ഇടം നേടണമെങ്കില്‍ വനിതാ താരങ്ങള്‍ക്ക് ചില ‘വിട്ടുവീഴ്ച’കള്‍ക്ക് തയ്യാറാകേണ്ടി വന്നിട്ടുണ്ടെന്നും സോന പുസ്തകത്തില്‍ പറയുന്നു. മാനേജ്‌മെന്റിലെ അംഗങ്ങള്‍ താരങ്ങളെ വഴിവിട്ട ബന്ധങ്ങള്‍ക്ക് നിരന്തരം നിര്‍ബന്ധിച്ചിരുന്നെന്നും എതിര്‍ത്തവരെ പലതരത്തിലും ഉപദ്രവിച്ചിരുന്നെന്നും സോന പറയുന്നു. സംസ്ഥാന-ദേശീയതലങ്ങളിലുള്ള ടീം അംഗങ്ങള്‍ക്കും ഇത്തരം ചൂഷണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും പീഡനവിവരങ്ങള്‍ സംബന്ധിച്ച് അധികാരികളോട് പരാതിപ്പെട്ടിരുന്നെങ്കിലും പ്രയോജനമുണ്ടായില്ലെന്നും
സോന പറഞ്ഞു. ടീം അംഗങ്ങളെ പരിശീലകനും സെക്രട്ടറിയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നതാ സോന പറഞ്ഞു.

 

 
1998ലെ ഏഷ്യാ കപ്പില്‍ കാല്‍മുട്ടിനും നടുവിനുമേറ്റ പരിക്കിനെ തുടര്‍ന്ന് ഫുട്ബോളില്‍നിന്ന് വിരമിച്ച സോന ചൗധരിയുടെ പുസ്തകം ഏതാനും ദിവങ്ങള്‍ക്ക് മുമ്പാണ് വാരാണസിയില്‍ പ്രകാശനം ചെയ്യപ്പെട്ടത്.

 

സോനയുടെ ആരോപണങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഔദ്യോഗികമായി പരാതി നല്‍കിയാല്‍ അന്വേഷണം നടത്തുമെന്നും കായിക മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ പ്രതികരിച്ചു.