കൂടുതൽ നേരം ഇരിക്കുന്നവർക്ക് ഹൃദയാഘാതസാധ്യത കൂടുതലെന്ന് പഠനം

single-img
29 April 2016

back-pain-from-sitting

കൂടുതൽ നേരം ഇരിക്കുന്ന ശീലം ഹൃദയത്തിനു നല്ലതല്ലെന്ന് പഠനം.ഹൃദയധമനികളിൽ കാൽസ്യം നിക്ഷേപം കൂടുന്നതിനു ഈ ശീലം കാരണമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.

ഇരിക്കുന്ന ഓരോ അധിക മണിക്കൂറിലും കൊറോണറി ആർട്ടറി കാൽസിഫികെഷൻറെ സാധ്യത 12% വച്ച് വര്ദ്ധിച്ചു കൊണ്ടിരിക്കും.
ദിവസവും ഇരുന്നു ചെലവിടുന്ന സമയത്തിൽ ഒന്നോ രണ്ടോ മണിക്കൂർ കുറച്ചാൽ തന്നെ ഭാവിയിലെ ഹൃദയാരോഗ്യതിന്റെ കാര്യത്തിൽ ഗണ്യമായ പ്രഭാവമുണ്ടാകുമെന്നു അവർ പറയുന്നു.

ജോലിയുടെ ഭാഗമായി മണിക്കൂറുകളോളം ഇരിക്കേണ്ടിവരുന്നവരോട് ഇടയ്ക്കിടയ്ക്ക് ഇടവേളകളെടുക്കാൻ അവർ ഉപദേശിക്കുന്നു.

രണ്ടായിരത്തോളം പേരാണ് പഠനത്തിൽ പങ്കെടുത്തത്.അവരുടെ പ്രവര്ത്തന നിരക്ക് അളക്കുന്ന ഒരു സംവിധാനം ശരീരത്തില ഘടിപ്പിച്ചു.പങ്കെടുത്തവർ ശരാശരി 5.1 മണിക്കൂർ ഒരു ദിവസം ഇരിക്കുന്നതായും 29 മിനിറ്റ് വ്യായമാത്തിലെർപ്പെടുന്നതായും കണ്ടു.

വ്യായാമം, മറ്റു സാധ്യതാ ഘടകങ്ങളായ ഡയബെറ്റീസ് ,ഉയർന്ന രക്തസമ്മർദ്ദം , സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ മുതലായവയിൽ നിന്നും സ്വതന്ത്രമായ ഒരു വർദ്ധനയാണ് രേഖപ്പെടുത്താനായത്.