ഇത്തവണ പ്രധാന ലോറസ്‌ പുരസ്കാരങ്ങൾ ടെന്നീസ് താരങ്ങൾക്ക് 

single-img
19 April 2016
334F462E00000578-0-image-a-58_1461016336184
കായികരംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറസ് അവാർഡ്‌ ഇത്തവണ ടെന്നീസ് താരങ്ങൾക്ക് . മികച്ച പുരുഷ താരത്തിനുള്ള അവാർഡ്‌ സെർബിയൻ ടെന്നീസ് താരമായ നോവാക്ക് ദ്യോകോവിച്ചിനു ലഭിച്ചപ്പോൾ മികച്ച  വനിതാ താരത്തിനുള്ള അവാർഡ്‌ യു എസ്സിന്റെ സെറീന വില്ല്യംസിന് . ഭിന്നശേഷിക്കാരിൽ മികച്ച താരമായി ബ്രസീലിൻെറ പാരലിമ്പിക് നീന്തൽ താരം ഡാനിയൽ ദിയാസിനെ തെരഞ്ഞെടുത്തു.കഴിഞ്ഞ സീസണില്‍ മൂന്നു ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങൾ ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്നു ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളാണ് സെറീനയും സ്വന്തമാക്കിയത്. ഡാനിയൽ ദിയാസ്, കഴിഞ്ഞ വർഷം നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ഏഴ് സ്വർണമെഡലുകളാണ് സ്വന്തമാക്കിയത്
കഴിഞ്ഞ വർഷം നാല് ഗ്രാൻഡ് സ്ലാം ഫൈനലിൽ എത്തിയ ദ്യോകോവിച് മൂന്നിലും ചാമ്പ്യൻമാരായി. സെറീന വില്യംസ് മൂന്ന് ഗ്രാൻഡ് സ്ലാം കിരീടമാണ് നേടിയത്. 27 വയസ്സുള്ള ഡാനിയൽ ദിയാസ്, കഴിഞ്ഞ വർഷം നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ഏഴ് സ്വർണമെഡലുകളാണ് സ്വന്തമാക്കിയത്.ന്യൂസിലൻഡിൻെറ റഗ്ബി ടീമിനാണ് മികച്ച ടീമിനുള്ള പുരസ്കാരം. കഴിഞ്ഞ വർഷത്തെ റഗ്ബി ലോകകപ്പ് കിരീടം കിവീസിനായിരുന്നു. കിവി റഗ്ബി ടീമിൻെറ ക്യാപ്റ്റൻ ഡാൻ കാർട്ടർ മികച്ച തിരിച്ചുവരവ് നടത്തിയ താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.  സൂപ്പർ താരം ലിയോ മെസ്സി ആക്ഷൻ സ്പോർട്സ്മാൻ പുരസ്കാരം നേടി. സ്പിരിറ്റ് ഓഫ് സ്പോർട്ട് അവാർഡ് മരണാനന്തര ബഹുമതിയായി ഡച്ച് ഫുട്ബാൾ ഇതിഹാസം യോഹൻ ക്രൈഫിന് നൽകി.