ഡി കോക്കിന്റെ സെഞ്ച്വറിയിലേറി ഡൽഹിക്ക് തകർപ്പൻ ജയം.

single-img
18 April 2016

delhi-won
ക്വിന്റൻ ഡി കോക്കിന്റെ മിന്നിത്തിളങ്ങുന്ന സെഞ്ച്വറിയുടെ സഹായത്തോടെ ഡല്ഹി ഡയെർഡെവിൾസിന് ബാംഗ്ലൂർ റോയൽ ചലെഞ്ചെഴ്സിനെതിരെ ഏഴു വിക്കെറ്റ് ജയം. ഈ സീസണിലെ ആദ്യത്തെ സെഞ്ച്വറിയാണ് ഇത് . ഐപിഎല്ലില്‍ ഡികോക്കിന്റെ ആദ്യ സെഞ്ച്വറി നേട്ടം കൂടിയാണിത്.
. കോലിയും ഡിവില്ലിയെഴ്സും ഷെയ്ൻ വാട്ട്സനും നന്നായി ബാറ്റ് വീശിയപ്പോൾ റോയൽ ചലെഞ്ചെഴ്സ് അഞ്ചു വിക്കെറ്റിനു 191 റണ്സ് നേടി. അക്കൌണ്ട് തുറക്കും മുന്പ് ഓപ്പണര്‍ ക്രിസ് ഗെയിലിനെ നഷ്ടപ്പെട്ടെങ്കിലും
രണ്ടാം വിക്കെറ്റിലെ സെഞ്ച്വറി കൂട്ടുകെട്ട് കൂടുതൽ പ്രശ്നമുണ്ടാക്കാതെ കളി മുന്നോട്ട് കൊണ്ടുപോയി.
ഡിവില്ലിയേഴ്‌സ് പുറത്തായതിന് ശേഷമെത്തിയ ഷെയ്ന്‍ വാട്‌സനുമായി ചേര്‍ന്ന് കോലി 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാട്‌സന്‍ 19 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും സഹിതം 33 റണ്‍സെടുത്തു

.മറുപടിബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് തുടക്കത്തില്‍ തന്നെ ശ്രേയസ് അയ്യരെയും (0) കേരള താരം സഞ്ജു വി സാംസണിനെയും (9) നഷ്ടമായി. പക്ഷെ മൂന്നാം വിക്കറ്റില്‍ 134 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഡികോക്കും(108) മലയാളി താരം കരുണ്‍ നായരും (54*) നയിച്ചതോടെ ഡല്‍ഹി 19.1 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. ഡികോക്കാണ് മാന്‍ ഓഫ് ദി മാച്ച്.

സ്‌കോര്‍ബോര്‍ഡ്

ബാംഗ്ലൂര്‍: ക്രിസ് ഗെയ്ല്‍ സി ഡുമിനി ബി ഖാന്‍ പൂജ്യം, വിരാട് കോലി സി അയ്യര്‍ ബി ഷാമി 79, ഡിവില്ലിയേഴ്‌സ് സി ഷാമി ബി ബ്രാത്ത് വൈറ്റ് 55, വാട്‌സന്‍ സി മോറിസ് ബി ഷാമി 33, സര്‍ഫ്രാസ് റണ്ണൗട്ട് ഒന്ന്, കേദാര്‍ ജാദവ് നോട്ടൗട്ട് ഒമ്പത് വീസെ നോട്ടൗട്ട് അഞ്ച് എക്‌സ്ട്രാസ് 9 ആകെ 20 ഓവറില്‍ അഞ്ചിന് 191
വിക്കറ്റ് വീഴ്ച: 1-10, 2-107, 3-170, 4-172, 5-177. ബൗളിങ്: സഹീര്‍ഖാന്‍ 4-0-50-1, മോറിസ് 4-0-29-0, ഷാമി 4-0-34-2, നേഗി 3-0-26-0, മിശ്ര 3-0-26-0, ബ്രാത്ത് വൈറ്റ് 2-0-18-1.

ഡല്‍ഹി: ഡി കോക്ക് സി ജാദവ് ബി വാട്‌സണ്‍ 108, അയ്യര്‍ ബി വീസ് ബി അരവിന്ദ് 0, സഞ്ജു സി ചാഹല്‍ ബി വാട്‌സണ്‍ 9, കരുണ്‍ 54*, ഡുമിനി 7*, എക്‌സ്ട്രാസ് 14.
ആകെ 19.1 ഓവറില്‍ മൂന്നുവിക്കറ്റിന് 192.

വിക്കറ്റ് വീഴ്ച: 1-11, 2-50, 3-184. ബൗളിങ്: അരവിന്ദ് 3-0-32-1, റസൂല്‍ 3-0-28-0, വാട്‌സണ്‍ 4-0-25-2, ചാഹല്‍ 2.1-0-23-0, വീസ് 4-0-49-0, പട്ടേല്‍ 3-0-32-0.