വേനലിനെ പിടിച്ചു കുലുക്കാന്‍ നമുക്കും ഉണ്ടാക്കാം കുലുക്കി സര്‍ബത്ത്

single-img
18 April 2016

28tvm_kulukki_sarb_2355103g

കുലുക്കി സര്‍ബത്തും വേനലും തമ്മില്‍ പറഞ്ഞാല്‍ തീരാത്ത ബന്ധമാണ്. കടുത്ത വേനല്‍ച്ചൂടില്‍ നിന്ന് രക്ഷതേടിയെത്തുന്നവരുടെ പ്രിയങ്കരമായി കുലുക്കി സര്‍ബത്ത് മാറിക്കഴിഞ്ഞു. ഒന്നു ശ്രമിച്ചാല്‍ ഈ കുലുക്കി സര്‍ബത്ത് വീട്ടില്‍ ചെയ്യാവുന്നതേയുള്ളു. എങ്ങനെയാണെന്നു നോക്കാം.

അധികം പഴുക്കാത്ത നാരങ്ങ – 1 എണ്ണം
നറുനീണ്ടി – 1 ടീ. സ്പൂണ്‍
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
ചതച്ച ഇഞ്ചി – അര ടീ സ്പൂണ്‍
പച്ച മുളക് കീറിയത്് – കാല്‍ ടീസ്പൂണ്‍
പൈനാപ്പിള്‍ ചെറുതായി നുറുക്കിയത് – 1 ടീസ്പൂണ്‍
വെള്ളം 1 ഗ്ലാസ്സ്
ഐസ്‌കട്ട പൊടിച്ചത് – ഒരു കൈക്കുമ്പിള്‍

രണ്ടു ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ഇളക്കി കലക്കി വെയ്ക്കുക. പതിനഞ്ചുമിനിട്ടോളം കുതിര്‍ത്ത നറുനീണ്ടി അരിച്ചുമാറ്റിവെയ്ക്കണം. ഒരു നീളന്‍ ഗ്ലാസ്സെടുത്ത് അതില്‍ നേരത്തെ അലിയിച്ചു വെച്ച പഞ്ചസാരലായനി ഒരു ടീസ്പൂണ്‍ ഒഴിക്കുക. പകുതി നാരങ്ങ പിരിഞ്ഞ നീര് അതോടൊപ്പം ചേര്‍ക്കുക. അതിനുശേഷം നറുനീണ്ടി, ഉപ്പ്, ചതച്ച ഇഞ്ചി, പച്ചമുളക്, പൈനാപ്പിള്‍, വെള്ളം, ഐസ് കട്ട എല്ലാം ഇടുക. ഒരു ചെറുനാരങ്ങാ കഷ്ണം കൂടി ഗ്ലാസ്സിലിടുക. മറ്റൊരു ഗ്ലാസ്സ് കൊണ്ട് അമര്‍ത്തി മൂടിയശേഷം ശക്തിയായി 30 സെക്കന്റോളം കുലുക്കി മൂടി മാറ്റിയാല്‍ കുലുക്കി സര്‍ബത്ത് റെഡി.

 

[mom_video type=”youtube” id=”rYkdPymLnqI”]